MV Desk
അയേൺ
രക്തദാനത്തിനു ദിവസങ്ങൾക്കു മുൻപേ ആവശ്യത്തിന് അയൺ റിച്ച് ആയുള്ള ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ചീര, പയറുവർഗങ്ങൾ, ഉണങ്ങിയ പഴങ്ങൾ എന്നിവ ഉൾപ്പെടുത്താം.
വൈറ്റമിൻ സി
ശരീരത്തിൽ ആവശ്യത്തിന് വൈറ്റമിൻ സി ഉണ്ടെന്ന് ഉറപ്പാക്കണ്ടതുണ്ട്. അതിനായി ഓറഞ്ച്, ചെറുനാരങ്ങ, മധുരനാരങ്ങ, തക്കാളി എന്നിവ കഴിക്കാം.
പോഷക സമൃദ്ധമായ ആഹാരം
രക്തദാനത്തിനു 2-3 മണിക്കൂറുകൾക്കു മുൻപു തന്നെ പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. മുട്ട, പാൽ, മീൻ, കൊഴുപ്പില്ലാത്ത ഇറച്ചി, പച്ചക്കറികൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്താം. ഒരിക്കലും വെറും വയറ്റിൽ രക്തദാനം ചെയ്യരുത്.
ധാരാളം വെള്ളം കുടിക്കുക
രക്തദാനത്തിനു തൊട്ടു മുൻപുള്ള ദിവസം മുതൽ ധാരാളം വെള്ളം കുടിക്കുക. ജ്യൂസ്, കരിക്കിൻ വെള്ളം എന്നിവയെല്ലാം ഉൾപ്പെടുത്താം. ശരീരത്തിൽ ആവശ്യത്തിന് ജലാംശമുണ്ടെങ്കിൽ രക്തദാനം സുഗമമായി നടക്കും.
ഫാറ്റി ഫുഡ് ഒഴിവാക്കുക
പരമാവധി എണ്ണമയമുള്ള ഭക്ഷങ്ങളും ഫാസ്റ്റ് ഫുഡും ഒഴിവാക്കുക. സ്നാക്സ്, സ്പൈസി കറികൾ എന്നിവയും ഒഴിവാക്കാം.