MV Desk
അതിരാവിലെ ഓടുന്നവർക്കും, ഓട്ടമത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും ഊർജം പ്രദാനം ചെയ്യുന്ന വിഭവങ്ങൾ
പുഴുങ്ങിയ മുട്ട
മസിലുകളിലെ പ്രോട്ടീൻ സിന്തസിസിന് സഹായിക്കുന്ന ല്യൂസിൻ എന്ന അമിനോ ആസിഡിന്‍റെ കലവറയാണ് മുട്ട. അതു കൊണ്ട് തന്നെ വ്യായാമത്തിന് മുൻപേ പുഴുങ്ങിയ മുട്ട കഴിച്ചാൽ ശരീരത്തിലെത്തുന്ന ല്യൂസിൻ മസിൽ ബിൽഡിങ്ങിന് സഹായിക്കും.
വാഴപ്പഴം
വൈറ്റമിൽ ബി6 വാഴപ്പഴത്തിൽ സമൃദ്ധമാണ്. ഇവ കാർബോ ഹൈഡ്രൈറ്റുകളെ ഊർജമാക്കി മാറും. ഓടുന്നത് ഒരു എയറോബിക് സ്പോർട്സ് ആയതിനാൽ കൂടുതൽ ഊർജം ആവശ്യം വരും. അതു പോലെ തന്നെ ശരീരത്തിലെ ഗ്ലൂക്കോസ് ലെവൽ സന്തുലിതമായി സൂക്ഷിക്കാനും പഴം സഹായിക്കും.
നട്ട് ബട്ടർ
ആൽമണ്ട്, പീനട്ട് ബട്ടറാണ് മറ്റൊന്ന്. ഇവ രണ്ടിലും വൈറ്റമിൻ ഇ, അയേൺ, കാൽസ്യം, പൊട്ടാസ്യം എന്നിവ നിറയേ ഉണ്ട്. മോണോ അൺസാച്വറേറ്റഡ് കൊഴുപ്പും ധാരാളമുണ്ട്. അതു കൊണ്ടു തന്നെ ഹൃദ്രോഗ സാധ്യത കുറയ്ക്കും.
ടോസ്റ്റും ജാമും
രാവിലെ ഒരു കഷ്ണം ടോസ്റ്റും ജാമും കഴിക്കുന്നത് ഊർജോത്പാദനത്തിന് സഹായകമാകും.
നട്ട്സ്
പ്രോട്ടീൻ , വൈറ്റമിൻ ഇ എന്നിവ നിറഞ്ഞവയാണ് നട്ട്സ്. കൊളസ്ട്രോൾ ലെവൽ കുറക്കാൻ ഇവ ഉത്തമമാണ്.
ഈന്തപ്പഴം
നാച്വറൽ ഷുഗർ കൊണ്ട് സമൃദ്ധമാണ് ഈന്തപ്പഴം. ഗ്ലൂക്കോസ്, ഫ്രക്റ്റോസ്, സുക്രോസ് എന്നിവയെല്ലാം ധാരാളമുള്ളതിനാൽ ഇവ ഊർജം പ്രദാനം ചെയ്യുന്നു.
ഗ്രീക് യോഗർട്ട്
പതിയെ റിലീസ് ആകുന്ന കാർബോഹൈഡ്രേറ്റ്സ് ആണ് ഗ്രീക്ക് യോഗർട്ടിൽ ഉള്ളത്. അതു കൊണ്ടു തന്നെ ഇതു കഴിച്ചാൽ ദിനം മുഴുവൻ ഊർജസ്വലമാകും.
ഓട്സ്
കാർബോഹൈഡ്രേറ്റു കൊണ്ട് സമൃദ്ധമാണ് ഓട്ട്സ്. സ്ഥിരതയാർന്ന തരത്തിൽ ഇവ ഊർജം നൽകിക്കൊണ്ടിരിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കുന്നതും ഇല്ലാതാക്കും.