വെളുത്തുള്ളി കഴിച്ചാൽ ബിപി കുറയുമോ?

MV Desk

രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ആഹാരങ്ങളെക്കുറിച്ചറിയാം.

യോഗർട്ട്

യോഗർട്ട് കഴിച്ച് ഒരു ദിവസം തുടങ്ങുന്നത് ഫലപ്രദമായിരിക്കും. യോഗർട്ടിൽ ധാരാളം കാൽസ്യവും മഗ്നീഷ്യവും ഉള്ളതിനാൽ ഇവ രക്തസമ്മർദത്തെ നിയന്ത്രിക്കും.

തേൻ

ഡയബറ്റിസ് വർധിക്കുന്നതിനനുസരിച്ച് രക്തസമ്മർദത്തിലും മാറ്റം വരും. അതു കൊണ്ടു തന്നെ പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കും.

ഉരുളക്കിഴങ്ങ്

കാൽസ്യവും മഗ്നീഷ്യവും ധാരാളമായുള്ളതിനാൽ ഉരുളക്കിഴങ്ങും രക്തസമ്മർദം കുറയ്ക്കാൻ ഉപകാരപ്പെടും.

കിവി

കിവിയിലും ധാരാളം മഗ്നീഷ്യം കാൽസ്യം എന്നിവയുണ്ട്. കാലിയവും അടങ്ങിയിട്ടുണ്ട്.

വാഴപ്പഴം

കാലിയം ധാരാളമായി വാഴപ്പഴത്തിലുണ്ട്. അതു കൊണ്ടു തന്നെ മികച്ച പ്രാതലായി വാഴപ്പഴത്തെ കണക്കാക്കുന്നു.

ഡാർക് ചോക്കലേറ്റ്

ഡാർക് ചോക്കലേറ്റും രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. എന്നാൽ ധാരാളം കഴിച്ചാൽ മലബന്ധത്തിന് ഇടയാക്കും.

ബീറ്റ്‌റൂട്ട്

നൈട്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ബീറ്റ് റൂട്ട് രക്തക്കുഴലുകൾ തുറക്കാൻ സഹായിക്കും.

വെളുത്തുള്ളി

അലിസിൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വെളുത്തുള്ളി രക്തസമ്മർദത്തെ നിയന്ത്രിക്കും. പച്ചയ്ക്കോ വേവിച്ചോ കഴിക്കാം.

അവോക്കാഡോ

ധാരാളം ഫാറ്റി ആസിഡുകളും അനവധി വൈറ്റമിനുകളും അവോക്കാഡോയിൽ ഉണ്ട്.