MV Desk
മുടി കൊഴിച്ചിൽ അലട്ടുന്നുണ്ടെങ്കിൽ നിത്യ ജീവിതത്തിൽ നിന്ന് തീർച്ചയായും ഒഴിവാക്കേണ്ട ഭക്ഷണപാനീയങ്ങളെക്കുറിച്ചറിയാം.
പഞ്ചസാര
ശരീരത്തിന്‍റെ ആരോഗ്യത്തിനെന്ന പോലെ മുടിയുടെ ആരോഗ്യത്തിനും പഞ്ചസാര ദോഷം ചെയ്യും. സ്ത്രീകളിലും പുരുഷന്മാരിലും കഷണ്ടിക്കു പോലും പഞ്ചസാര ഇടയാക്കും.
മദ്യം
ശരീരത്തിലെ പ്രോട്ടീൻ സിന്തസിസിനെ മദ്യം പൂർണമായും തകർക്കും. ഇതു മുടിയുടെ തിളക്കവും ആരോഗ്യവും ഇല്ലാതാക്കും.
സോഡ
സോഡകളിൽ ധാരാളമായി കൃത്രിമമായ മധുരം ചേർക്കുന്നുണ്ട്. ഇത് മുടിയുടെ ഫോളിക്കുകളെ നശിപ്പിക്കും.
ജങ്ക് ഫുഡ്
സാച്വറേറ്റഡ്, മോണോ അൺ സാച്വറേറ്റഡ് കൊഴുപ്പ് ധാരാളമായി ജങ്ക് ഫുഡിൽ അടങ്ങിയിരിക്കും. അതു നിങ്ങൾക്ക് അമിത വണ്ണത്തിന് ഇടയാക്കും. അതു പോലെ മുടിയുടെ ആരോഗ്യവും നശിപ്പിക്കും.
മുട്ടയുടെ വെള്ള
ഒരിക്കലും മുട്ട വേവിക്കാതെ കഴിക്കാതിരിക്കുക. അത് ബയോട്ടിനിൽ വലിയ കുറവു വരുത്തുകയും കെരാറ്റിൽ ഉത്പാദനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
മീൻ
മെർക്കുറി ഉയർന്ന തോതിലുള്ള മീൻ കഴിക്കുന്നത് മുടി കൊഴിച്ചിലിന് ഇടയാക്കും.
ക്യാരറ്റ്
വൈറ്റമിൻ എ ധാരാളമുള്ള പച്ചക്കറിയാണ് ക്യാരറ്റ്. വൈറ്റമിൻ എ ഫാറ്റ് സൊലൂബിൾ ആണ്. ധാരാളമായി കാരറ്റ് കഴിക്കുന്നത് വൈറ്റമിൻ ടോക്സിസിറ്റിക്കും അതു വഴി മുടികൊഴിച്ചിലിനും ഇടയാക്കും.