Manju Soman
വാങ്ങുന്ന സാധനങ്ങളെല്ലാം എടുത്ത് ഫ്രിഡ്ജിൽ കയറ്റും. എന്നിട്ട് ഫ്രിഡ്ജിൽ സ്ഥലമില്ല എന്ന പരാതിയും. എല്ലാ സാധനങ്ങളുമെടുത്ത് ഫ്രിഡ്ജിൽ വയ്ക്കേണ്ടതില്ല.
ചില സാധനങ്ങൾ ഫ്രിഡ്ജിൽ വച്ചാലാണ് കേടാവുന്നത്. ഫ്രിഡ്ജിൽ വയ്ക്കാൻ പാടില്ലാത്ത സാധനങ്ങൾ ഏതൊക്കെയെന്ന് നമുക്ക് പരിചയപ്പെടാം.
തക്കാളി
തക്കാളി പുറത്തുസൂക്ഷിക്കുന്നതാണ് നല്ലത്. തണുപ്പിൽ തക്കാളി പെട്ടെന്ന് ചീത്തയായി പോവുകയാണ് ചെയ്യാറുള്ളത്. ഫ്രിഡ്ജിൽ വയ്ക്കുന്നതിലൂടെ അവയുടെ രുചി നഷ്ടപ്പെടും.
പഴം
വാഴപ്പഴം ഫ്രിഡ്ജിൽ വയ്ക്കേണ്ടതില്ല. പ്രത്യേകിച്ച് പഴുക്കാൻ തുടങ്ങുന്ന പഴങ്ങൾ. തണുപ്പ് കാരണം ഇവ ശരിയായി പഴുക്കില്ല. രുചിയും മോശമാകും.
പഴുത്ത പഴമാണെങ്കിൽ കുറച്ചു ദിവസം കൂടി അതുപോലെ ഇരിക്കാനായി ഫ്രിഡ്ജിൽ വയ്ക്കാം. ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ തൊലി ബ്രൗൺ നിറമാകും.
വാഴപ്പഴത്തിന്‍റെ തൊലി കറുക്കാതിരിക്കാൻ മാർഗമുണ്ട്!
സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങളിൽ ജലാംശം അതുപോലെ നിലനിൽക്കേണ്ടതുണ്ട്. റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കുന്നതാണ് മികച്ച രുചി നൽകുക. ഫ്രിഡ്ജിൽ വയ്ക്കുന്നത് കേടാകാനും കാരണമാകും.
ബ്രെഡ്
ബ്രെഡ് ഫ്രിഡ്ജിൽ വയ്ക്കുന്നതോടെ പെട്ടെന്ന് ചീത്തയാകാൻ കാരണമാകും. ബ്രെഡിൽ സ്റ്റാർച്ച് തരികൾ അടങ്ങിയിട്ടുണ്ട്, ഇത് തണുപ്പിക്കുമ്പോൾ റീക്രിസ്റ്റലൈസേഷൻ എന്ന പ്രക്രിയയ്ക്ക് വിധേയമാകുന്നു, ഇത് ബ്രെഡ് കടുപ്പമുള്ളതും പഴകിയതുമാക്കുന്നു.
ഒലീവ് ഓയിൽ
സീൽ ചെയ്ത കുപ്പിയിലാക്കി റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കുന്നതാണ് നല്ലത്.