MV Desk
വെളുത്തുള്ളി തൊലി കളയുന്നതിനു വേണ്ടി ഒരുപാട് സമയം വേണ്ടി വരുന്നത് അടുക്കളയിലെ ഒരു വലിയ പ്രശ്നമാണ്. ചില എളുപ്പവിദ്യകൾ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാം.
അടർത്തിയ വെളുത്തുള്ളി അല്ലികൾ ഒരു കുപ്പിയിലിട്ട് അഞ്ച് മിനിറ്റോളം നന്നായി കുലുക്കുക. തൊലി പെട്ടെന്ന് അടർന്നു പോരും.
വെളുത്തുള്ളി അടർത്തിയെടുത്ത് ചൂടുവെള്ളം നിറച്ച പാത്രത്തിലിട്ട് പത്ത് മിനിറ്റ് കുതിർക്കുക. പിന്നീട് വിരലുകൾ കൊണ്ട് ഞെരടിയാൽ തൊലി പെട്ടെന്ന് പോകും.
വെളുത്തുള്ളിയുടെ മുകൾ മുറിച്ചതിനു ശേഷം അവനിൽ വച്ച് 30 സെക്കൻഡ് ചൂടാക്കുക. പിന്നീട് തണുത്ത ശേഷം പെട്ടെന്ന് തൊലി കളയാം.
വെളുത്തുള്ളി അല്ലികളാക്കി ഒരു പ്ലാസ്റ്റിക് കവറിലാക്കിയ ശേഷം ചപ്പാത്തിക്കോൽ കൊണ്ട് നന്നായി അമർത്തി ഉരുട്ടുക. പതിയെ തൊലി അടർന്നു മാറും.