MV Desk
കൈയിലുരസി നോക്കാം
ഒരു സ്പൂൺ നിറയെ നെയ് എടുത്ത് കൈവെള്ളയിലാക്കി മൃദുവായി തിരുമ്മുക. നല്ല നെയ് ആണെങ്കിൽ പെട്ടെന്ന് തന്നെ അലിയാൻ തുടങ്ങും. മാത്രമല്ല വെണ്ണയുടെ നേർത്ത ഗന്ധവും ഉണ്ടായിരിക്കും. ശരീരത്തിന്‍റെ ഊഷ്മാവിൽ പോലും നറുനെയ് അലിയുമെന്നതാണ് ഇതിന്‍റെ അടിസ്ഥാനം.
മായം ചേർത്ത നെയ്യാണെങ്കിൽ ഉരുകാൻ സമയമെടുക്കും. അലിയും തോറും തരികൾ പോലുള്ള അവശിഷ്ടവും ഉണ്ടാകും.
ചൂടാക്കി നോക്കാം
ഒരു സ്പൂൺ നെയ് എടുത്ത് പാനിലേക്കിട്ട് ചെറുതായി ചൂടാക്കുക. നല്ല നെയ് ആണെങ്കിൽ പെട്ടെന്ന് അലിഞ്ഞ് നല്ല സ്വർണ നിറമോ കടുത്ത ബ്രൗൺ നിറമോ ആയി മാറും. വെണ്ണയുടെ ഗന്ധവും ഉണ്ടാകും.
മായം ചേർത്തിട്ടുണ്ടെങ്കിൽ അലിയാൻ ഏറെ നേരമെടുക്കും. അലിയുമ്പോൾ നേർത്ത മഞ്ഞ നിറമായിരിക്കും ഉണ്ടായിരിക്കുക.
ബോട്ടിൽ ടെസ്റ്റ്
ഒരു ചെറിയ അളവ് നെയ് എടുത്ത് ചില്ലു കുപ്പിയിലേക്ക് മാറ്റുക. അതിലേക്ക് ഒരു നുള്ള് പഞ്ചസാരയിട്ട് കുപ്പി അടച്ച് നന്നായി കുലുക്കുക. കുറച്ചു മിനിറ്റുകൾ അനക്കാതെ വയ്ക്കുക. നല്ല നെയ് ആണെങ്കിൽ അടിത്തട്ടിൽ നിറമുള്ള അവശിഷ്ടങ്ങളൊന്നും അടിയില്ല.
മായം ചേർത്തവയാണെങ്കിൽ ചുവപ്പോ പിങ്കോ നിറമുള്ള അടരുകൾ കുപ്പിക്കടിയിൽ ഉണ്ടാകും. രാസവസ്തുക്കൾ പഞ്ചസാരയുമായി ചേരുമ്പോളുണ്ടാകുന്ന രാസപ്രവർത്തനമാണ് കാരണം.