നാളെ ട്രാഫിക് ബ്ലോക്കുണ്ടോയെന്ന് ഇന്നറിയാം; ഗൂഗിൾ മാപ്പ് പ്രവചിക്കും

MV Desk

ഗൂഗിൾ മാപ്പ് നോക്കി വഴി മാത്രമല്ല വഴിയിൽ ഗതാഗതതടസമുണ്ടോ എന്നും തിരിച്ചറിയാം. തൊട്ടടുത്ത ദിവസം ട്രാഫിക് ബ്ലോക്ക് ഉണ്ടോ എന്നും കണ്ടെത്താൻ സാധിക്കും.

കമ്പ്യൂട്ടറിൽ ഗൂഗിൾ മാപ് ഓൺ ചെയ്തതിനു ശേഷം നിങ്ങൾക്കു പോകേണ്ട സ്ഥലം തെരഞ്ഞെടുക്കുക

ബോട്ടം ലെഫ്റ്റ് ലേയേഴ്സിൽ ക്ലിക് ചെയ്ത് ട്രാഫിക് തെരഞ്ഞെടുക്കുക. ബോട്ടം സെന്‍ററിൽ ലൈവ് ട്രാഫിക് എന്നു കാണിക്കും. അതിൽ ക്ലിക് ചെയ്ത് ടിപ്പിക്കൽ ട്രാഫിക് തെരഞ്ഞെടുക്കുക.

അവിടെ യാത്ര ചെയ്യേണ്ട തിയതിയും സമയവും തെരഞ്ഞെടുത്താൽ നിങ്ങൾ യാത്ര ചെയ്യാനുദ്ദേശിക്കുന്ന ദിവസം ട്രാഫിക് ബ്ലോക്ക് ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന് കാണാൻ കഴിയും.

കടുത്ത ട്രാഫിക് ബ്ലോക്കിന് സാധ്യതയുണ്ടെങ്കിൽ ചുവപ്പും, ചെറിയ ബ്ലോക്കിനു സാധ്യതയുണ്ടെങ്കിൽ മഞ്ഞയും നിറം കാണാൻ സാധിക്കും. പച്ച നിറം ബ്ലോക്കില്ലെന്നതിനെയാണ് സൂചിപ്പിക്കുന്നത്.