MV Desk
വെറും വയറ്റിൽ കുടിക്കരുത്
ഗ്രീൻ ടീ ഒരിക്കലും വെറുംവയറ്റിൽ കുടിക്കരുത്. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ടാനിൻ അസിഡിറ്റി വർധിപ്പിക്കാൻ ഇടയാക്കും. ഇതു മൂലം അസ്വസ്ഥതകൾ ഉണ്ടാകാം. അതു കൊണ്ടു തന്നെ ഭക്ഷണം കഴിച്ചതിനു ശേഷം ഗ്രീൻ ടീ കുടിക്കുക.
രാത്രി കുടിക്കരുത്
രാത്രിയിൽ ഗ്രീൻ ടീ നല്ല ശീലമല്ല. നിങ്ങളുടെ ഉറക്കത്തെ അതു വലിയ രീതിയിൽ ബാധിച്ചേക്കാം. ഉറങ്ങാൻ കിടക്കുന്നതിനും രണ്ടോ മൂന്നോ മണിക്കൂറുകൾക്കു മുൻപ് ഗ്രീൻ ടീ കുടിക്കാം.
ടീ ബാഗ് ഒറ്റത്തവണ മാത്രം
ഒരിക്കൽ ഉപയോഗിച്ച ടീ ബാഗ് വീണ്ടും ഉപയോഗിക്കുന്നത് ദോഷം ചെയ്യും. രുചിയുണ്ടാകില്ല എന്നു മാത്രമല്ല പോഷകങ്ങളും കുറവായിരിക്കും.
മരുന്നുകൾക്കൊപ്പം വേണ്ട
ആന്‍റി ഡിപ്രസന്‍റ്, ബ്ലഡ് തിന്നിങ് മരുന്നുകൾ ഗ്രീൻ ടീയുമായി പ്രതിപ്രവർത്തനം നടന്നേക്കാം. അതിനാൽ ഡോക്റ്ററോട് ചോദിച്ചതിനു ശേഷം മാത്രം മരുന്നുകൾ കഴിക്കുന്നിതിനിടെ ഗ്രീൻ ടീ ശീലം തുടരുക.
തിളച്ച വെള്ളം വേണ്ട
തിളച്ച വെള്ളത്തിൽ ഗ്രീൻ ടീ ഉണ്ടാക്കുന്നത് അതിന്‍റെ ഗുണങ്ങൾ ഇല്ലാതാക്കിയേക്കും. വെള്ളം തിളപ്പിച്ച് ആറ്റിയതിനു ശേഷം ചായ ഉണ്ടാക്കുന്നതാണ് നല്ലത്.