MV Desk
നരച്ച മുടി വീണ്ടും കറുക്കുമോ എന്നുള്ളത് എക്കാലത്തെയും ചൂടേറിയ ചർച്ചാ വിഷയമാണ്. ഇതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളുമറിയാം.
യാഥാർഥ്യം
ഒരിക്കൽ നരച്ച മുടി വീണ്ടും കറുക്കുക എന്നത് സാധ്യമല്ല എന്നാണ് വിദഗ്ധർ പറയുന്നത്. അപൂർവമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളൂ.
അപൂർവ സാഹചര്യം
കടുത്ത മാനസിക സംഘർഷം, പോഷകാഹാരക്കുറവ്, അസുഖം എന്നിവ മൂലം നരയ്ക്കുന്ന മുടി മാത്രമേ അപൂർവമായെങ്കിലും വീണ്ടും കറുക്കുകയുള്ളൂ.
ഉള്ളിനീര് മുടി കറുപ്പിക്കുമോ?
ഉള്ളിനീര് മുടിയുടെ കറുപ്പു നിറം തിരിച്ചു കിട്ടാൻ മികച്ചതാണെന്ന് പരക്കെ പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ, ഇതിന് യാതൊരു വിധത്തിലുള്ള ശാസ്ത്രീയ അടിത്തറയുമില്ല
വെളിച്ചെണ്ണയും നാരങ്ങാ നീരും
മറ്റൊരു തെറ്റിദ്ധാരണയാണ് വെളിച്ചെണ്ണയും നാരങ്ങാനീരും മുടി കറുപ്പിക്കുമെന്നുള്ളത്. മുടിയിലെ മെലാനിന്‍റെ ഉത്പാദനം വർധിപ്പിക്കാൻ ഇവയ്ക്ക് കഴിവില്ല.
കൊളാജൻ
കൊളാജൻ മുടി കറുപ്പിക്കുമെന്നുള്ളതും വെറും തെറ്റിദ്ധാരണയാണ്.
ഷാംപൂവാണോ വില്ലൻ?
ഷാംപൂ ഉപയോഗിക്കുന്നത് ഒഴിവാക്കിയാൽ മുടി നരയ്ക്കുന്നത് ഒഴിവാക്കാമെന്നും ചിലർ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, ഷാംപൂവും മുടിയുടെ കറുപ്പും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ് യാഥാർഥ്യം.
ഒറ്റമൂലികൾക്കും ആകില്ല
ഒരിക്കൽ നരച്ച മുടിയിഴകൾക്ക് വീണ്ടും കറുപ്പു നിറം പകരാൻ കഴിവുള്ള യാതൊരു ഒറ്റമൂലികളും പച്ചമരുന്നുകളും ഇല്ല.