MV Desk
എല്ലാവർക്കും ഒരു പോലെ ഇഷ്ടമുള്ള പഴങ്ങളിൽ ഒന്നാണ് പേരയ്ക്ക.
മുറിച്ചു കഴിക്കുന്നതിനൊപ്പം ജ്യൂസടിച്ചും ജാമാക്കിയും സ്മൂത്തിയായുമെല്ലാം നാം പേരയ്ക്ക കഴിക്കാറുണ്ട്.
പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും നല്ല ദഹനത്തിനും പേരയ്ക്ക നല്ലതാണ്.
പേരയ്ക്ക തൊലിയോടെ കഴിക്കുന്നത് എല്ലാവർക്കും നല്ലതായിരിക്കില്ല.
പേരയ്ക്കയുടെ തൊലിയിൽ ധാരാളം പൊട്ടാസ്യം, സിങ്ക്, വൈറ്റമിൻ സി എന്നിവയുണ്ട്. അതു കൊണ്ടു തന്നെ കൊളസ്ട്രോളും പ്രമേഹവും ഉള്ളവർക്ക് ഇത് ദോഷം ചെയ്യും.
പ്രമേഹ രോഗികൾ പേരയ്ക്ക തൊലിയോടെ കഴിച്ചാൽ പ്രമേഹം വർധിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
അതു മാത്രമല്ല പേരയ്ക്കയുടെ തൊലിയിൽ കീടനാശിനിയുടെയും അഴുക്കിന്‍റെയും മെഴുക്കിന്‍റെയും സാന്നിധ്യമുണ്ടാകുമെന്നതും തൊലിയോടെ കഴിക്കുന്നതിനെ എതിർക്കുന്നതിനുള്ള കാരണങ്ങളാണ്.