Namitha Mohanan
പ്രായഭേദമന്യേ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടമുള്ള പഴമാണ് സ്ട്രോബെറി. രുചി പോലെ തന്നെ വളരെ ആരോഗ്യപ്രദവുമാണ് സ്ട്രോബെറി. നിറയെ ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിൻ സി ഉം സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്. സ്ട്രോബെറിയുടെ അത്ഭുതകരമായ ഗുണങ്ങളെക്കുറിച്ച് അറിയാം
ഹൃദയത്തിന്...
ഹൃദയ സംരക്ഷണത്തിന് സ്ട്രൊബെറികൾ വളരെ ഗുണപ്രദമാണ്. കൊളസ്ട്രോളിൽ നിന്നും രക്ഷനേടാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും സ്ട്രോബെറി പഴങ്ങൾ സഹായിക്കുന്നു.
തടി കുറയ്ക്കാം...
തടികുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് സ്ട്രൊബെറി. പ്രകൃതിദത്ത മധുരമായതിനാൽ പ്രമേഹത്തെ പേടിക്കണ്ട. അഡിപോനെക്റ്റിൻ, ലെപ്റ്റിൻ എന്നിവ പ്രധാന ഹോർമോണുകളുടെ ഉത്പാദനം ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ കുറയ്ക്കുന്നു.
വാതം, സന്ധിവേദന...
വാതം, സന്ധി വേദന തുടങ്ങിയ പ്രശ്നങ്ങൾ തടയാനും സ്ട്രോബെറി നല്ലതാണ്. ഇതിലെ ആന്‍റിഓക്സിഡന്‍റുകൾ, ഫൈറ്റൊകെമിക്കലുകൾ എന്നിവ സന്ധികളിൽ നീരും പഴുപ്പും വരുന്നത് തടയുന്നു.
രക്തസമ്മർദം നിയന്ത്രിക്കുന്നു...
രക്തസമ്മർദം നിയന്ത്രിക്കാനും എരിച്ചിൽ കുറയ്ക്കാനും സ്ട്രോബെറികൾ നല്ലതാണ്. സ്ട്രോബെറിയിലെ പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്.
ഗർഭിണികൾക്ക്...
ഫോളിക് ആസിഡ് ഗർഭിണികൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വളർച്ചയ്ക്ക് ഇത് നല്ലതാണ്.