പോപ്പ്കോൺ മുതൽ ചിക്കൻ ബ്രെസ്റ്റ് വരെ: ഭാരം കുറയ്ക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

Manju Soman

ഈ പത്ത് ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാനാകും.

ഫിറ്റ്നസ് കോച്ച് വിൽ സ്റ്റോൺ ആണ് ഭാരം കുറയ്ക്കാൻ സഹായിക്കുന്ന പത്ത് ഭക്ഷണങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടത്.

പോപ്പ്കോൺ

കുറഞ്ഞ കലോറി മാത്രമാണ് പോപ്പ്കോണിലുള്ളത്. കലോറിയിൽ മാറ്റം വരുത്താതെ ക്രേവിങ്സ് ഇല്ലാതാക്കാൻ ഇതിലൂടെ സാധിക്കും.

Freepik

മുട്ട

മുഴുവൻ മുട്ട കഴിക്കുന്നതിലൂടെ എളുപ്പത്തിൽ വിശപ്പ് ശമിപ്പിക്കാൻ കഴിയും.

ചിക്കൻ ബ്രെസ്റ്റ്

പെട്ടെന്ന് വയർ നിറയ്ക്കുന്നതിനൊപ്പം, മസിൽ ബിൾഡിങ്ങിന് സഹായിക്കുന്നു. കലോറിയും കുറവാണ്, പ്രോട്ടീൻ സമൃദ്ധവും.

ബ്രോക്കോളി

സീറോ കലോറിയാണ് ബ്രോക്കോളിയിൽ. ഇത് വയറിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഫൈബർ നൽകുന്നു. മണിക്കൂറുകളോളും വിശപ്പില്ലാതെ ഇരിക്കാനും ഇത് സഹായിക്കും.

ബ്രൊക്കോളി കഴിച്ചതിനു പിന്നാലെ ഗായകൻ കുഴഞ്ഞു വീണു മരിച്ചു; 9 പേർ ആശുപത്രിയിൽ

കട്ടൻ കാപ്പി

കൊഴുപ്പ് ഇല്ലാതാക്കുന്നതിനൊപ്പം വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ ഊർജവും നൽകും.

ഗ്രീക്ക് യോഗർട്ട്

ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. പതിയെ മാത്രമാണ് ഇതിന്‍റെ ദഹനം. സ്വീറ്റ് ക്രേവിങ്സ് നിയന്ത്രിക്കാൻ സഹായിക്കും.

വൈറ്റ് ഫിഷ്

ഹൈ പ്രോട്ടീനും ലോ കലോറിയുമാണ്. ഇവ പേശികളെ പോഷിപ്പിക്കുന്നു, അതേസമയം കൊഴുപ്പിന്‍റെ അളവ് കുറയ്ക്കുന്നു.

ആപ്പിൾ

ചവച്ചു കഴിക്കേണ്ടതിനാൽ പതിയെ മാത്രമാണ് കഴിച്ചു തീർക്കുന്നത്. ഇത് വിശപ്പ് മാറ്റും. ഉയർന്ന ഫൈബർ അടങ്ങിയിട്ടുണ്ട്. ദഹനത്തെ സഹായിക്കുന്നു.

റെഡ് ഫ്രൂട്ട്സ്

കുറഞ്ഞ ഷുഗറാണ് ഇത്തരം പഴങ്ങളിൽ. ഇത് കൂടുതൽ കഴിച്ചാലും കലോറിയിൽ വലിയ മാറ്റമുണ്ടാക്കുന്നില്ല.

ഓട്സ്

പൊടിക്കാത്ത മുഴുവനായുള്ള ഓട്സ് ഏറെ നേരെ വിശപ്പ് മാറ്റുന്നു. ഇൻസുലിന്‍റെ അളവ് ഉയരുന്നത് തടയുന്നു. വിശപ്പ് അകറ്റുന്നു.