Manju Soman
ശരീരഭാരം കുറയ്ക്കാനുള്ള കഠിനശ്രമത്തിലാണോ? ഈ പഴങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ. മാറ്റമുണ്ടാകും
തണ്ണിമത്തൻ
ശരീരഭാരം കുറയ്ക്കാൻ ഏറ്റവും സഹായിക്കുന്ന പഴമാണ് തണ്ണിമത്തൻ. ജലാംശം ഏറെയുണ്ട്. മാത്രമല്ല കലോറിയും കുറവാണ്.
സ്ട്രോബറി
വൈറ്റമിൻ സി, ആന്‍റിഓക്സിഡന്‍റ്സ്, ഫൈബർ തുടങ്ങിയവ ഏറെയുള്ള പഴമാണ് സ്ട്രോബറി. വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യും
പിയർ
ഒരു പിയറിൽ 5-6 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടില്ല. കുറഞ്ഞ കലോറിയാണ് പിയറിലുള്ളത്. വയറു നിറയ്ക്കുകയും ചെയ്യും.
ആപ്പിൾ
പെട്ടെന്ന് ദഹിക്കുന്ന നാരുകൾ ഏറെയുണ്ട് ആപ്പിളിൽ. മോശം കൊളസ്ട്രോളിനേയും കുറക്കാൻ സഹായിക്കുന്നു. കൂടാതെ അടിവയറ്റിലെ കൊഴുപ്പിനെ നീക്കുന്നു.
കിവി
വെയ്റ്റ് ലോസ് യാത്രയിൽ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴമാണ് കിഴ്. ഏറെ പോഷകഗുണം ഇതിലുണ്ട്. കൂടാതെ കലോറി കുറവും ജലാംശവും ഫൈബറും ഏറെ കൂടുതലുമാണ്.
മുന്തിരി
കുറഞ്ഞ കലോറിയും ജലാംശം കൂടുതലുമാണ് മുന്തിരിയുടെ പ്രത്യേകത. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിൽ ജലാംശം നിലനിർത്താനാവും കൂടാതെ വയർ നിറഞ്ഞതായും തോന്നും.
പഴം
ഏറ്റവും മികച്ച പ്രീ വർക്കൗട്ട് ഭക്ഷണങ്ങളിൽ ഒന്നാണ് പഴം. ഇത് ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായകമാണ്.
അവക്കാഡോ
അവക്കാഡോ കഴിക്കുന്നതിലൂടെ ഹെൽത്തി ഫാറ്റ് ശരീരത്തിലെത്തുന്നു. ഇതിലെ ഫൈബർ വയർ പെട്ടെന്ന് നിറയാൻ സഹായിക്കും