ഷുഗർ ഒട്ടും കുറയുന്നില്ലേ? ഉറങ്ങുന്നതിനു മുൻപ് പരീക്ഷിക്കാവുന്ന 8 മാർഗങ്ങൾ

MV Desk

എല്ലാ ദിവസവും ഷുഗർ ലെവൽ പരിശോധിക്കുക

എല്ലാ ദിവസവും ഉറങ്ങുന്നതിനു മുൻപായി ഷുഗർ ലെവൽ ചെക്ക് ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. ഷുഗർ ലെവൽ വ്യക്തമായി അറിഞ്ഞാൽ മാത്രമേ ജീവിതചര്യയിൽ ഏതു വിധത്തിലുള്ള മാറ്റങ്ങൾ വരുത്തണമെന്ന് തീരുമാനിക്കാൻ സാധിക്കൂ.

പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണം

രാത്രിയിൽ സന്തുലിതമായ ഭക്ഷണം കഴിക്കുന്നത് ഉറക്കത്തിൽ ഷുഗർ ലെവൽ വലിയ രീതിയിൽ കൂടാതിരിക്കാൻ സഹായിക്കും. കാർബോഹൈഡ്രേറ്റ്സ് കുറവുള്ളതും പ്രോട്ടീൻ ധാരാളമുള്ളതുമായ വിഭവങ്ങൾ ഉത്തമമായിരിക്കും. ഒരുപാട് വിഭവങ്ങളോടു കൂടിയ ഭക്ഷണം രാത്രിയിൽ ഒഴിവാക്കുക.

കൃത്യസമയത്ത് ഉറങ്ങുക

കൃത്യസമയത്ത് ഉറങ്ങുന്നത് നിങ്ങളുടെ ശരീരത്തിലെ ഇൻസുലിൻ ഉത്പാദനത്തെ സ്വാധീനിക്കും. ക്രമമല്ലാത്ത ഉറങ്ങുന്ന ശീലമുള്ളവരിൽ പ്രമേഹം വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ഉറങ്ങുന്നതിനു തൊട്ടു മുൻപ് വെള്ളം കുടിക്കാതിരിക്കുക

ധാരാളം വെള്ളം കുടിക്കേണ്ടത് പ്രമേഹം നിയന്ത്രിക്കുന്നതിൽ പ്രധാനമാണ്. എന്നാൽ ഉറങ്ങുന്നതിനു ഒരു മണിക്കൂറിനിടയിൽ വലിയ തോതിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ഉറക്കം പാതിയിൽ മുറിയാൻ ഈ ശീലം കാരണമായേക്കും.

കനത്ത വ്യായാമം ഒഴിവാക്കുക

രാത്രിയിൽ കനത്ത വ്യായാമം ഒഴിവാക്കുക. ഉറങ്ങുന്നതിനു മുൻപ് വ്യായാമം ചെയ്യുന്നത് കോർട്ടിസോൾ ലെവൽ കൂടാൻ കാരണമാകും. ഇത് ഇൻസുലിൻ ഉത്പാദനത്തെ ബാധിക്കും. ഉറങ്ങുന്നതിനു മൂന്നു മണിക്കൂർ മുൻപെങ്കിലും വ്യായാമം പൂർത്തിയാക്കിയിരിക്കണം.

വേണ്ടത്ര വിശ്രമം

പ്രമേഹം നിയന്ത്രിക്കുന്നതിന് വിശ്രമം അത്യന്താപേക്ഷിതമാണ്. സ്ട്രെസ് വർധിക്കുന്നത് ശരീരത്തിലെ കോർട്ടിസോളിന്‍റെ അളവ് വർധിപ്പിക്കുകയും ഷുഗർ ലെവൽ വർധിക്കാൻ ഇടയാക്കുകയും ചെയ്യും. ധ്യാനം, ചെറിയ രീതിയിലുള്ള യോഗ, ദീർഘമായ ശ്വസനം എന്നിവയെല്ലാം നല്ലതാണ്.

കാപ്പി , ചായ, മദ്യം ഒഴിവാക്കുക

ഉറങ്ങുന്നതിനു തൊട്ടു മുൻപ് കാപ്പി, ചായ, മദ്യം എന്നിവയെല്ലാം ഒഴിവാക്കുക. ഇവയെല്ലാം നിങ്ങളുടെ ഉറക്കത്തെ ദോഷകരമായി ബാധിക്കും. അതു പോലെ തന്നെ ഷുർ ലെവലും വർധിക്കും. ഉറങ്ങുന്നതിന് 4 മണിക്കൂർ മുൻപ് വരെ ഇത്തരത്തിലുള്ള പാനീയങ്ങൾ ഒഴിവാക്കുക.

ഡയബറ്റിസ് മാനേജ്മെന്‍റ് ആപ്പ് ഉപയോഗിക്കുക

നിലവിൽ വിവിധ തരത്തിലുള്ള ഡയബെറ്റിസ് മാനേജ്മെന്‍റ് ആപ്പുകൾ ലഭ്യമാണ്. ഇവയിലേതെങ്കിലും ഉപയോഗിക്കുന്നത് ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്താൻ സഹായിക്കും.