Manju Soman
എല്ലാ സമയത്തും നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? ചിലപ്പോള്‍ വിറ്റാമിന്‍ ബി12 ന്റെ കുറവായിരിക്കും.
ശരീരം സ്വന്തമായി വിറ്റാമിന്‍ ബി12 ഉത്പ്പാദിപ്പിച്ചില്ലെങ്കില്‍ ഭക്ഷണത്തിലൂടെയോ സപ്ലിമെന്റിലൂടെയോ ആണ് ഇത് ശരീരത്തില്‍ എത്തിക്കേണ്ടത്. ഇതിനായി കഴിക്കാവുന്ന 8 ഭക്ഷണങ്ങള്‍ പരിചയപ്പെടാം
കക്ക
വിറ്റാമിന്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് കക്ക.
കരള്‍
കരളില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ബി12, അയേണ്‍ എന്നിവയുണ്ട്
ചാള
ചാള കഴിക്കുന്നതിലൂടെ വിറ്റാമിന്‍ ബി12 നൊപ്പം പ്രോട്ടീന്‍, ഹെല്‍ത്തി ഫാറ്റ് എന്നിവ ശരീരത്തിലെത്തും
ചൂര
ഇതില്‍ വൈറ്റമിന്‍ ബി 12, പ്രോട്ടീന്‍ എന്നിവയുണ്ട്.
പാല്‍
വാറ്റമിന്‍ ബി12, കാല്‍ഷ്യം, പ്രോട്ടീന്‍ എന്നിവ പാലില്‍ അടങ്ങിയിരിക്കുന്നു.
യോഗട്ട്
വൈറ്റമിന്‍ ബി 12 ശരീരത്തിന് ലഭ്യമാക്കുന്നു എന്നതിനൊപ്പം വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ചീസ്
ആവശ്യത്തിനുള്ള വൈറ്റമിന്‍ ബി 12 ചീസിലൂടെ ശരീരത്തിലെത്തും.
മുട്ട
മുട്ടയിലെ മഞ്ഞയില്‍ വൈറ്റമിന്‍ ബി 12നൊപ്പം മറ്റ് പോഷകങ്ങളും അടങ്ങിയിരിക്കുന്നു.