വണ്ണം കുറയ്ക്കണോ‍? എങ്കിൽ ഈ 7 ഭക്ഷണങ്ങളോട് NO പറയൂ...

MV Desk

പഞ്ചസാര ചേർത്ത പാനീയങ്ങൾ

വയറുനിറയാതെ ശരീരത്തിൽ കലോറി കൂട്ടാൻ ഇവ കാരണമാകും. ഉയർന്ന പഞ്ചസാര കാരണം ശരീരത്തിൽ കൊഴുപ്പ അടിഞ്ഞുകൂടുകയും, വയർ വീർക്കുകയും ചെയ്യും. മധുര പാനീയങ്ങൾക്കു പകരം ഉപ്പിട്ട നാരങ്ങാവെള്ളം, കരിക്ക് അല്ലെങ്കിൽ മധുരമിടാത്ത ഗ്രീൻ ടീ എന്നിവ തെരഞ്ഞെടുക്കാം.

വൈറ്റ് ബ്രെഡ്

റിഫൈൻഡ് മാവ് ഉപയോഗിച്ച് നിർമിക്കുന്ന വൈറ്റ് ബ്രെഡ് പെട്ടെന്ന് ദഹിക്കും. വേഗം വിശക്കാൻ ഇതു കാരണമാകും. ഇതിനു പകരം വീറ്റ് ബ്രെഡ്, മൾട്ടിഗ്രെയ്ൻ ബ്രെഡ് അല്ലെങ്കിൽ ഓട്സ് എന്നിവ ഉപയോഗിക്കാം.

ചിപ്സും പാക്കറ്റ് പലഹാരങ്ങളും

ഇവയിൽ അടങ്ങിയിരിക്കുന്ന കൂടിയ അളവിലുള്ള ഉപ്പ് ശരീരത്തിൽ ആവശ്യത്തിലധികം ജലാംശം നിലനിർത്താനും മുഖം വീർക്കാനും കാരണമാകും. ഇതിനുപകരം വറുത്ത മഖാന, പൊട്ടുകടല അല്ലെങ്കിൽ നട്സ് എന്നിവ കഴിക്കാം.

ഫാസ്റ്റ് ഫുഡ്, ബർഗർ

അധികം കലോറി അടങ്ങിയ ഫാസ്റ്റ് ഫുഡ് സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം കൂട്ടും. ഇവയിൽ കൊഴുപ്പും കലോറിയും വളരെ കൂടുതലാണ്. പകരം വീടുകളിൽ തയാറാക്കുന്ന സാൻഡ്വിച്ച്, പനീർ റാപ്പ് അല്ലെങ്കിൽ ഹോൾ വീറ്റ് റാപ്പ് എന്നിവ ഉപയോഗിക്കാം.

Andrea Rankovic

ഐസ്ക്രീം

പഞ്ചസാരയും കൊഴുപ്പും അമിതമായി അടങ്ങിയ ഐസ്ക്രീമിനു പകരം പഴങ്ങൾ ചേർത്ത ഗ്രീക്ക് യോഗർട്ട്, ഫ്രോസൻ ബനാന സ്മൂത്തി അല്ലെങ്കിൽ ഡാർക്ക് ചോക്ലേറ്റ് ശീലമാക്കാം.

മദ്യം

ഇത് നിർജലീകരണത്തിനും മുഖം വീർക്കാനും അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾക്കും വഴിയൊരുക്കും. നോൺ-ആൽക്കഹോളിക് പാനീയങ്ങളായി നാരങ്ങ ചേർത്ത സ്പാർക്ലിങ് വാട്ടറോ പഞ്ചസാര ചേർക്കാത്ത ഫ്രഷ് ജ്യൂസോ കുടിക്കാം.

പ്രോസസ് ചെയ്ത മാംസം

ഇവയിൽ അമിതമായുള്ള ഉപ്പ് ശരീരത്തിൽ നീര് കെട്ടിക്കിടക്കാനും മുഖം വീർക്കാനും ഇടയാക്കും. ഇതിനുപകരം മുട്ട, ഗ്രിൽഡ് ചിക്കൻ, ടോഫു അല്ലെങ്കിൽ പനീർ എന്നിവ തെരഞ്ഞെടുക്കാം.