14 ദിവസം മധുരം ഒഴിവാക്കൂ; അറിയാം അദ്ഭുതം

Megha Ramesh Chandran

ആരോഗ്യ സംരക്ഷണത്തിനായി ചെറിയ മാറ്റങ്ങൾ വരെ വലിയ ഗുണം ചെയ്യും. അതിൽ പ്രധാനമാണ് മധുരം കുറയ്ക്കൽ. വെറും 14 ദിവസത്തേക്ക് മധുരം ഒഴിവാക്കി നോക്കൂ, അറിയാം അത്ഭുതകരമായ മാറ്റങ്ങൾ.

ശരീര ഭാരം കുറയും

ശരീരത്തിലെ ഇൻസുലിന്‍റെ അളവ് കുറയുകയും ദഹനം മെച്ചപ്പെടുകയും ചെയ്യും. ഇത് കൊഴുപ്പിനെ നശിപ്പിച്ചു കളയുന്ന പ്രക്രിയയെ ശക്തിപ്പെടുത്തും. ഇതിന്‍റെ ഫലമായി ശരീരഭാരം കുറയും.

ചർമം തിളങ്ങും

മധുരം ചർമത്തിലെ കൊളാജൻ കുറയ്ക്കും. ഇതുവഴി മുഖക്കുരു, മങ്ങൽ, ചുളിവുകൾ എന്നിവ കുറഞ്ഞ് ചർമം കൂടുതൽ തിളക്കമുള്ളതാകും.

സ്ഥിരമായ ഊർജം

മധുരം കഴിക്കുമ്പോൾ രക്തത്തിലെ ഷുഗർ ലെവൽ വേഗത്തിൽ ഉയരുകയോ താഴുകയോ ചെയ്യും. മധുരം ഒഴിവാക്കുമ്പോൾ ഇതു നിയന്ത്രിക്കപ്പെടുകയും, തൽഫലമായി ശരീരത്തിനു സ്ഥിരമായ ഊർജം ലഭിക്കുകയും ചെയ്യും.

ഉറക്കം മെച്ചപ്പെടും

മധുരം കൂടുതൽ കഴിക്കുന്നവർക്ക് ഉറക്ക പ്രശ്നങ്ങൾ സാധാരണമാണ്. അങ്ങനെയുള്ളവർ മധുരം ഒഴിവാക്കിയാൽ ഉറക്കം മെച്ചപ്പെടും.

ഹൃദയാരോഗ്യം സംരക്ഷിക്കാം

അമിത മധുരം ഒഴിവാക്കുമ്പോൾ കൊളസ്റ്ററോൾ, രക്ത സമ്മർദം എന്നിവയും നിയന്ത്രണത്തിലാകും.

മാനസികാരോഗ്യം മെച്ചപ്പെടും

മധുരം കുറയ്ക്കുന്നത് ഉത്കണ്ഠയും മാനസിക സമ്മർദവും കുറയ്ക്കാൻ സഹായിക്കും.

ഹോർമോണുകൾ സന്തുലിതമാകും

പിസിഒഎസ്, തൈറോയ്ഡ് തുടങ്ങിയ പ്രശ്നങ്ങൾ ഉളളവർ മധുരം ഒഴിവാക്കുന്നത് ഗുണകരമാണ്. ഇത് ഹോർമോൺ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന മുഖക്കുരു പോലുള്ള പ്രശ്നങ്ങളും കുറയ്ക്കാൻ സഹായിക്കും.

മധുരത്തോടുളള ആഗ്രഹം കുറയും

മധുരം ഒഴിവാക്കിക്കുമ്പോൾ ആദ്യ ദിവസങ്ങളിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മറികടന്നാൽ, പിന്നീട് മധുരം കഴിക്കാനുളള ആഗ്രഹം കുറയും.

ബുദ്ധിമുട്ട്

ആദ്യം 2–3 ദിവസം തലവേദന, ക്ഷീണം, മധുരത്തിനുള്ള മോഹം ഉണ്ടായേക്കാം. പക്ഷേ 14 ദിവസത്തിനുള്ളിൽ അതെല്ലാം മാറുന്നതു കാണാം.