40കളിലും തടിച്ച് കൊഴുക്കാതെ 'ഫിറ്റ്' ആയിരിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

MV Desk

പ്രോട്ടീൻ

പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ശരീരഭാരത്തിനനുസരിച്ച് ഓരോ കിലോഗ്രാമിനും1.5 -2 ഗ്രാം വരെ പ്രോട്ടീൻ ദിവസവും അകത്തു ചെല്ലുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത് മസിലുകൾക്ക് ഉറപ്പ് നൽകും.

വ്യായാമം

ദിവസവും വ്യായാമം ചെയ്യുക. അതിനു സാധിച്ചില്ലെങ്കിൽ ആഴ്ചയിൽ രണ്ടു തവണയെങ്കിലും മസിലുകൾ ശക്തിപ്പെടുത്തുന്ന വിധത്തിലുള്ള വ്യായാമം ചെയ്യുക.

ധാരാളം വെള്ളം കുടിക്കുക

ദിവസവും എട്ട് മുതൽ 10 ഗ്ലാസ് വരെ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത് സന്ധികളുടെ ആരോഗ്യത്തിനും ശരീരത്തിലെ മെറ്റബോളിസത്തിനും മികച്ചതാണ്.

നന്നായി ഉറങ്ങുക

ദിവസവും 7 മുതൽ 9 മണിക്കൂർ വരെ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത് വിശപ്പുമായി ബന്ധപ്പെട്ട ഹോർമോണുകളെ നിയന്ത്രിക്കും.

സ്ട്രെസ് നിയന്ത്രിക്കുക

സ്ട്രെസ് കുറയ്ക്കാൻ ആവശ്യമായ മാർഗങ്ങൾ പരീക്ഷിക്കുക. അതു നിങ്ങളുടെ ആരോഗ്യത്തിലും ശരീരഭാരത്തിലും പ്രതിഫലിക്കും.

അമിതമായി ഭക്ഷണം കഴിക്കരുത്

കഴിക്കുന്ന ഭക്ഷണത്തിൽ നിയന്ത്രണമുണ്ടായിരിക്കണം. എത്ര കലോറി ശരീരത്തിലുണ്ടെന്ന് വ്യക്തത വേണം. ആരോഗ്യകരമായ ഭക്ഷണം ആണെങ്കിൽ പോലും ആവശ്യത്തിൽ അധികം കഴിക്കാതിരിക്കുക.

നടക്കുക

നിത്യവും ഏതെങ്കിലും വിധത്തിലുള്ള ആക്റ്റിവിറ്റികളിൽ സജീവമാകുക. കുറച്ചു ദൂരമെങ്കിലും നടക്കാനും സ്റ്റെയർ ഉപയോഗിക്കാനും ശീലിക്കുക.