Manju Soman
വേനൽ കടുക്കുകയാണ്. ഈ സമയം നന്നായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. പുറത്തിറങ്ങുന്ന സമയത്ത് പലരും കുടിക്കുന്നത് കരിക്കു വെള്ളമോ മോരും വെള്ളമോ ആയിരിക്കും. ഇതിൽ ഏതാണ് ഏറ്റവും മികച്ചത്.
കരിക്ക് വെള്ളത്തിൽ കലോറി കുറവാണ്. കൂടാതെ ഇലക്ട്രോലൈറ്റുകളാൽ (പ്രധാനമായും പൊട്ടാസ്യം) സമ്പുഷ്ടവുമാണ്. ചെറിയ രീതിയിൽ ഹൈഡ്രേഷനും സഹായിക്കുന്നു.
വെറും വയറ്റിൽ കരിക്ക് വെള്ളം കുടിക്കുന്നത് കൂടുതൽ ഹൈഡ്രേഷൻ നൽകാൻ സഹായിക്കും.
100 മില്ലി കരിക്ക് വെള്ളത്തിൽ 250 മില്ലി ഗ്രാം പൊട്ടാസ്യവും 105 മില്ലി ഗ്രാം സോഡിയവും 4.5 ഗ്രാം പഞ്ചസാരയും 19 കലോറി എനർജിയും അടങ്ങിയിരിക്കുന്നു.
മോരും വെള്ളത്തിന് ശരീരത്തെ തണുപ്പിക്കാനുള്ള കഴിവുണ്ട്. കൂടാതെ പ്രോബയോട്ടിക്കായി പ്രവർത്തിക്കുന്നു. ദഹനത്തിന് സഹായിക്കുന്നു. കലോറിയും കുറവാണ്
100 മില്ലി മോരും വെള്ളത്തിൽ 120 മില്ലി ഗ്രാം കാൽഷ്യവും 150 മില്ലി ഗ്രാം പൊട്ടാസ്യവും 3 ഗ്രാം പ്രോട്ടീനും 40 കലോറി ഊർജവും അടങ്ങിയിട്ടുണ്ട്.
മോരും വെള്ളവും കരിക്കും വേനൽ ചൂടിനെ നേരിടാൻ ഒരുപോലെ ഫലപ്രദമാണ്.
ഭക്ഷണത്തിന് ശേഷം മോരും വെള്ളം കുടിക്കുന്നതാണ് നല്ലതാണ് എന്നാണ് പഠനങ്ങളിൽ പറയുന്നത്.
പുറത്തെ കടുത്ത ചൂടിൽ നിന്ന് വരുമ്പോൾ കരിക്കാണ് കൂടുതൽ നല്ലത്. മാത്രമല്ല പോസ്റ്റ് വർക്കൗണ്ട് ഡ്രിങ്കായും ഇത് ഉപയോഗിക്കുന്നു.
അപകടകരമായ പലതും അടങ്ങിയ എനർജി ഡ്രിങ്കുകളേക്കാൾ നല്ലതാണ് കരിക്കിൻ വെള്ളം എന്നാണ് ഒരു പഠനത്തിൽ പറയുന്നത്.