എളുപ്പത്തിൽ താരൻ അകറ്റാം; മരുന്നും എണ്ണയും വേണ്ട

MV Desk

തലയോട്ടിയിലെ വരൾച്ച, ഫംഗസ് വളർച്ച, അമിതമായ എണ്ണമയം എന്നിവ താരനു കാരണമാകാം. ഇനി പറയുന്ന 5 മാർഗങ്ങൾ താരൻ അകറ്റി ശിരോചർമം ആരോഗ്യമുള്ളതാക്കാൻ സഹായിക്കും.

തൈര്

തൈര് ഹെയർ മാസ്‌കായി നേരിട്ട് പുരട്ടുകയോ ദിവസവും കഴിക്കുകയോ ചെയ്യാം. പ്രോബയോട്ടിക്സും ലാക്റ്റിക് ആസിഡുമാണ് തൈരിന്‍റെ ശക്തി. തൈര് ശിരോചർമത്തിലെ ബാക്റ്റീരിയകളെ സന്തുലിതമാക്കാനും താരന് കാരണമാകുന്ന ഫംഗസുകൾ കുറയ്ക്കാനും സഹായിക്കുന്നു.

നാരങ്ങ

നാരങ്ങാനീര് നേർപ്പിച്ച് തലയോട്ടിയിൽ പുരട്ടാം. നാരങ്ങയുടെ സ്വാഭാവിക അസിഡിറ്റി ശിരോചർമത്തിന്‍റെ പിഎച്ച് (pH) നില സന്തുലിതമാക്കാൻ സഹായിക്കുന്നു. അധികമുള്ള എണ്ണമയം നീക്കം ചെയ്യാനും തലയോട്ടിക്ക് ഉന്മേഷം നൽകാനും ഇത് ഉത്തമമാണ്.

വെളുത്തുള്ളി

വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ എണ്ണയിൽ ചേർത്ത് തലയിൽ പുരട്ടുകയോ ചെയ്യാം. ശക്തമായ ആന്‍റിഫംഗൽ, ആന്‍റിബാക്റ്റീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ വെളുത്തുള്ളി താരന് കാരണമാകുന്ന സൂക്ഷ്മാണുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

നെല്ലിക്ക

നെല്ലിക്കാപ്പൊടിയും മുട്ടയു‌ടെ വെള്ളയും ചേർത്തുണ്ടാക്കുന്ന മിശ്രിതം മുടിയിൽ തേച്ചു പിടിപ്പിക്കാം. നെല്ലിക്ക കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്. വൈറ്റമിൻ സി, ആന്‍റിഓക്സിഡന്‍റുകൾ എന്നിവയാൽ സമ്പന്നമായ നെല്ലിക്ക മുടിയുടെ വേരുകൾക്ക് ബലം നൽകുകയും അണുബാധകൾ തടയുകയും താരനെ അകറ്റി നിർത്തുകയും ചെയ്യുന്നു.

തേങ്ങ

തേങ്ങാപ്പാൽ ശിരോചർമത്തിൽ നന്നായി തേച്ചു പിടിപ്പിച്ച് 20 മിനിറ്റിനു ശേഷം കഴുകുക. തേങ്ങയുടെ ആന്‍റിഫംഗൽ, മോയ്സ്ചറൈസിങ് ഗുണങ്ങൾ തലയോട്ടിക്ക് ആശ്വാസം നൽകാനും വരൾച്ച തടയാനും സഹായിക്കുന്നു.