MV Desk
ഉപ്പ് ഒഴിവാക്കുക
ഭക്ഷണത്തിൽ നിന്ന് ഉപ്പിന്‍റെ അളവ് കുറയ്ക്കുക എന്നതാണ് പ്രധാനം. മഞ്ഞുകാലത്ത് ധാരാളം ഉപ്പു കൂടി ശരീരത്തിലെത്തിയാൽ രക്തസമ്മർദം അനിയന്ത്രിതമായി ഉയരും.
പ്രോസസ്ഡ് ഫുഡ് ഒഴിവാക്കുക
കഴിയുന്നതും ഫ്രഷ് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. പ്രോസസ്ഡ് ഭക്ഷണത്തിൽ ഉപ്പ് കലർന്നിരിക്കുന്ന് കണ്ടെത്താൻ സാധിച്ചെന്ന് വരില്ല.
പച്ചക്കറിയും നാരാങ്ങാ നീരും
പരമാവധി പച്ചക്കറികൾ കഴിക്കാൻ ശ്രമിക്കുക. കുരുമുളക്, നാരങ്ങാനീര്, വെളുത്തുള്ളി എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ധാരാളം പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
വ്യായാമം ചെയ്യുക
മഞ്ഞു കാലത്ത് അലസത ഉപേക്ഷിച്ച് നിത്യവും വ്യായാമം ചെയ്യുക. ഇതു വഴി രക്ത ധമനികൾ കൂടുതൽ ഫ്ലെക്സിബിൾ ആകുകയും രക്തചംക്രമണം വർധിക്കുകയും ചെയ്യും. ട്രഡ്മിൽ, യോഗ, എന്നിവയെല്ലാം പരീക്ഷിക്കാം.
മദ്യപാനം, പുകവലി ഒഴിവാക്കുക
മഞ്ഞുകാലത്ത് മദ്യപിച്ചാൽ രക്തസമ്മർദം അപ്രതീക്ഷിതമായി വർധിക്കും. അത് ഹൃദയസംബന്ധമായ അസുഖങ്ങളിലേക്കും നയിക്കും. പുകവലിക്കുന്നതും രക്തധമനികളെ ബാധിക്കും.
ധാരാളം വെള്ളം കുടിക്കുക
ദാഹമില്ലെങ്കിൽ പോലും മഞ്ഞുകാലത്ത് ഇടവിട്ട് വെള്ളം കുടിക്കുന്നത് ശീലമാക്കി മാറ്റുക. നിർജലീകരണം രക്തസമ്മർദത്തിനു കാരണമാകും. ചായ, കാപ്പി എന്നിവ പരമാവധി ഒഴിവാക്കുക.
ദേഹം ചൂടായിരിക്കാൻ ശ്രദ്ധിക്കുക
പുറത്തിറങ്ങുമ്പോഴെല്ലാം ദേഹം ചൂടായിരിക്കാൻ യോജ്യമായ വസ്ത്രങ്ങൾ ധരിക്കുക. വീടിനുള്ളിൽ ആരോഗ്യകരമായ താപനില ഉണ്ടെന്ന് ഉറപ്പാക്കുക, രാത്രിയിൽ ചൂടുവെള്ളം കുടിക്കുക.