MV Desk
മരുന്നുകളുടെ അമിത ഉപയോഗം
തലവേദന, പനി എന്നിവയ്ക്ക് പാരസെറ്റമോൾ പോലുള്ള വേദനസംഹാരികൾ അമിതമായി ഉപയോഗിക്കുന്നത് കരളിന്‍റെ ആരോഗ‍്യത്തെ ബാധിക്കും
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടാനും ഫാറ്റി ലിവർ വർധിക്കാനും ഇടയാക്കും.
മദ‍്യപാനവും പുകവലിയും
മദ‍്യപാനവും പുകവലിയും കരൾ രോഗങ്ങൾ ഉണ്ടാവുന്നതിന് മുഖ‍്യ പങ്കുവഹിക്കുന്നു. പുകവലി ലിവർ കാൻസറിനുള്ള സാധ‍്യത വർധിപ്പിക്കുന്നു
നിർജലീകരണം
ആവശ‍്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് കരളിനെ ബാധിക്കും. ഒരു ദിവസം ശരാശരി 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് ഡോക്റ്റർമാർ നിർദേശിക്കുന്നത്
വ‍്യായാമക്കുറവ്
കരൾ രോഗം വരുന്നതിനുള്ള മറ്റൊരു പ്രധാന ഘടകമാണ് വ‍്യായാമക്കുറവ്. വ‍്യായാമം ചെയ്യാതിരിക്കുന്നതോടെ ശരീരഭാരം വർധിക്കുകയും കരളിന്‍റെ പ്രവർത്തനം താറുമാറാകുകയും ചെയ്യുന്നു.
അമിത വണ്ണം
അമിത വണ്ണം ഫാറ്റി ലിവർ രോഗ സാധ‍്യത വർധിക്കുന്നതിനു കാരണമാകുന്നു
freepik.com