Megha Ramesh Chandran
കണ്ണുകൾ കാഴ്ച നൽകാൻ മാത്രമല്ല. ശരീരത്തിന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള സൂചനകൾ നൽകുന്ന പ്രധാന അവയവമാണ്.
കണ്ണുകളുടെ മഞ്ഞ നിറം
കരൾ രോഗം, പിത്താശയ പ്രശ്നങ്ങൾ, പാൻക്രിയാസ് സംബന്ധമായ പ്രശ്നങ്ങൾ, രക്തസംബന്ധമായ രോഗങ്ങൾ, മരുന്നുകളുടെ പ്രതികൂല ഫലങ്ങൾ എന്നിവയുടെ ലക്ഷണമാണ് കണ്ണിലെ മഞ്ഞ നിറം.
കണ്ണുകളുടെ ചുവന്ന നിറം
ഉറക്കക്കുറവ്, ക്ഷീണം, അണുബാധ, അലർജി, സമ്മർദം, വരൾച്ച, ഉയർന്ന രക്തസമ്മർദം, പ്രമേഹം എന്നിവ മൂലം കണ്ണുകൾ ചുവക്കാറുണ്ട്.
കണ്ണ് പെട്ടെന്നു മങ്ങുന്ന അവസ്ഥ
തിമിരം, പ്രമേഹം, കണ്ണിലെ സമ്മർദം കൂടുക, കോർണിയയിലെ അണുബാധ / പരുക്ക്, മാകുലർ ഡിജെനറേഷൻ എന്നിവ മൂലം കാഴ്ച മങ്ങും.
കണ്ണിനടിയിലെ കറുപ്പ്
ഉറക്കക്കുറവ്, അമിതമായ സമർദ്ദം, മാനസിക വിഷമം, വിളർച്ച, അലർജി, ജനിതക കാരണങ്ങൾ, ജീവിതശൈലി കാരണങ്ങൾ എന്നിവ മൂലം കണ്ണിനടിയിൽ കറുപ്പ് നിറം പ്രത്യക്ഷപ്പെടാം.
കണ്ണുകളിലെ വീക്കം
ഉറക്കക്കുറവ്, അലർജി, വെളളം അധികമായി അടിഞ്ഞുകൂടുക, വൃക്ക രോഗങ്ങൾ, തൈറോയ്ഡ് പ്രശ്നങ്ങൾ, കണ്ണിലെ അണുബാധ എന്നിവ മൂലം വീക്കമുണ്ടാകും.
കണ്ണുകൾ വരണ്ടുപോകുന്നത്
കണ്ണുനീർ കുറയുന്നത്, അമിത സ്ക്രീൻ സമയം, അലർജി / മരുന്നുകൾ, പരിസ്ഥിതി കാരണങ്ങൾ എന്നിവ മൂലമാണ് കണ്ണിൽ വരൾച്ച അനുഭവപ്പെടുന്നത്.
കണ്ണുകളിൽ സ്ഥിരമായി വെളളം നിറയുന്നത്
അലർജി, അണുബാധ, ഡ്രൈ ഐ, കോർണിയയിലെ പ്രശ്നം, കണ്ണുനീർ പുറത്ത് പോകാതെ കണ്ണിൽ തന്നെ നിറയുക എന്നിവയാണ് കണ്ണിൽ വെള്ളം നിറയുന്നതിന്‍റെ കാരണങ്ങൾ.
കണ്ണിലെ ചെറിയ തുടിപ്പ്
ക്ഷീണം, മാനസിക സമർദം, കാഫീൻ / മദ്യപാനം, കണ്ണിലെ വരണ്ട അവസ്ഥ, വിറ്റാമിൻ / മിനറൽ കുറവ്, അലർജി എന്നിവ മൂലം കണ്ണ് തുടിക്കും.