Megha Ramesh Chandran
പ്രകൃതിദത്തമായ ഔഷധസസ്യങ്ങളിൽ സുപ്രധാന സ്ഥാനമാണ് പെരുംജീരകത്തിന്. ഭക്ഷണത്തിന് രുചി കൂട്ടുന്നതിന് ഒപ്പം ആരോഗ്യത്തിന് ഗുണങ്ങൾ പകരുന്ന ഔഷധവസ്തുവുമാണിത്.
ദഹനത്തിന് നല്ലത്
പെരുംജീരകത്തിൽ ഫൈബറും ആന്‍റി-ഓക്സിഡന്‍റികളും ധാരാളമുളളതിനാൽ ഭക്ഷണം ശരിയായി ദഹിപ്പിക്കാൻ സഹായിക്കുകയും വയറുവീക്കം, വാതം, ആസിഡിറ്റി, മലംക്കെട്ട് എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. ഭക്ഷണത്തിന് ശേഷം പെരുംജിരകം ചവച്ചാൽ ഭക്ഷണം എളുപ്പത്തിൽ ദഹിക്കും.
വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു
പെരുംജീരകം മെറ്റബോളിസം വർധിപ്പിക്കുന്നു. വെള്ളത്തിൽ കുതിർത്ത് കുടിക്കുമ്പോൾ ശരീരത്തിലെ കൊഴുപ്പ് കുറയാൻ സഹായിക്കും. വയറിലെ വിഷാംശങ്ങൾ പുറത്താക്കി ഡിറ്റോക്‌സ് ചെയ്യുന്നു.
സ്ത്രീകളുടെ ആരോഗ്യത്തിന്
ആർത്തവസംബന്ധമായ ബുദ്ധിമുട്ടുകൾ, അസ്വസ്ഥത എന്നിവ കുറയ്ക്കുന്നു. പെരുംജീരകച്ചായ കുടിക്കുന്നത് ഇതുമായി ബന്ധപ്പെട്ട വയറുവേദനയും കുറയ്ക്കും.
മുലയൂട്ടുന്ന അമ്മമാർക്ക് പെരുംജീരകം പാൽ വർധിപ്പിക്കാൻ സഹായിക്കും.
വായുവാസന മാറ്റുന്നു
പെരുംജീരകം ചവച്ചാൽ ശ്വാസത്തിന് സുഗന്ധം കിട്ടും. വായിലെ രോഗാണുക്കൾ കുറയ്ക്കാൻ സഹായിക്കും.
രക്തസമ്മർദം നിയന്ത്രിക്കുന്നു
പെരുംജിരകത്തിൽ പൊട്ടാസ്യം ധാരാളമുളളതിനാൽ ഹൈബിപി (High BP) ഉള്ളവർക്ക് സഹായകരമാണ്. ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും.
കാഴ്ചശക്തി വർധിപ്പിക്കുന്നു
പെരുംജിരകത്തിൽ വൈറ്റമിൻ A ധാരാളം ഉണ്ട്. കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
പെരുംജീരക വെള്ളം കുടിക്കുന്ന വിധം
രാത്രി 1 ടേബിൾ സ്പൂൺ പെരുംജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക. രാവിലെ ഒഴിച്ചു കുടിക്കുക. വയറിലെ കൊഴുപ്പ് കുറയ്ക്കാനും ദഹനത്തിനും നല്ലതാണ്.
പെരുംജീരക ചായ
1 കപ്പ് വെള്ളം തിളപ്പിക്കുക. 1 ടീസ്പൂൺ പെരുംജീരകം ചേർത്ത് 5 മിനിറ്റ് വേവിക്കുക. അരിച്ചു കുടിക്കാം. രാവിലെ അല്ലെങ്കിൽ ഭക്ഷണത്തിന് ശേഷം കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കും.
പെരുംജീരക പൊടി
പെരുംജീരകം അല്പം വറുത്ത് പൊടിക്കുക. ½ ടീസ്പൂൺ വീതം ചൂടുവെള്ളത്തോടൊപ്പം കഴിക്കാം.