Megha Ramesh Chandran
സന്തോഷം, ഉറക്കം, സമാധാനം ഇതെല്ലാം ലഭിക്കുന്നത് ശരിയായ ഭക്ഷണത്തിൽ നിന്നാണ്.
തലച്ചോറിനെ സംരക്ഷിക്കാൻ
ഒമേഗ - 3 ഫാറ്റി ആസിഡ് അടങ്ങിയ മീൻ (സാർഡിൻ, സാൽമൺ), ഒലിവ് ഓയിൽ, ചിയ സീഡ്സ്, ഫ്ലാക്സീഡ്സ്, വാൾനട്ട്.
വിഷാദം, ഉത്കണ്ഠ
ആന്‍റിഒക്സിഡന്‍റ് അടങ്ങിയ പഴങ്ങൾ ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കും. ബെറികൾ (ബ്ലൂബെറി, സ്ട്രോബറി), ആപ്പിൾ, ഓറഞ്ച്, മാതളനാരങ്ങ എന്നിവയും വിഷാദത്തെയും ഉത്കണ്ഠയെയും അകറ്റും.
തലച്ചോറിന്‍റെ ഊർജത്തിന്
ബ്രൗൺ റൈസ്, ഓട്സ്, ചപ്പാത്തി (ഗോതമ്പ്), മില്ലറ്റ് (ചാമ, കുതിരവാലി) തുടങ്ങിയ ധാന്യങ്ങൾ കഴിക്കാം
മനോഭാവം മെച്ചപ്പെടുത്താൻ
പച്ചക്കറികൾ കഴിക്കുമ്പോൾ മനോഭാവം മെച്ചപ്പെടും. പച്ച ചീര, കപ്പയില, ബ്രോക്കോളി, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ മികച്ച ഫലം നൽകും.
ഹാപ്പി ഹോർമോണുകൾ
മുട്ട, പയർ വർഗങ്ങൾ (ചെറു പയർ, കടല), മീൻ, കോഴി, പാൽ, തൈര് തുടങ്ങിയ പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കും.
ശ്രദ്ധയും മനോഭാവവും
ഗ്രീൻ ടീ, കാമോമൈൽ ടീ, എന്നിവ ശ്രദ്ധയെ പരിപോഷിക്കും. ധാരാളം വെള്ളം കുടിക്കുന്നതും ഗുണം ചെയ്യും.
ഒഴിവാക്കേണ്ടവ
പഞ്ചസാര, ഫാസ്റ്റ് ഫുഡ്, മദ്യം, കഫീൻ.