Manju Soman
വെയിറ്റ് ലോസ് യാത്രയ്ക്ക് ഏറ്റവും വലിയ ഭീഷണിയാവുന്നത് ലേറ്റ് നൈറ്റ് ക്രേവിങ് ആണ്. ശരീരഭാരം കൂടുമെന്ന് പേടിക്കാതെ രാത്രി കഴിക്കാൻ പറ്റിയ കുറച്ച് ഭക്ഷണങ്ങൾ പരിചയപ്പെടാം.
ഒരു ഗ്ലാസ് പാൽ
രാത്രി കഴിക്കാൻ പറ്റിയ ഒന്നാണ് പാൽ. എന്നാൽ പഞ്ചസാര ചേർക്കാതെ വേണം പാൽ കുടിക്കാൻ. പെട്ടെന്ന് ഉറക്കം കിട്ടാനും സഹായിക്കുന്നു.
വാഴപ്പഴം
വാഴപ്പഴം പെട്ടെന്ന് ദഹിക്കുന്നു. ഇതിൽ പൊട്ടാസ്യവും മഗ്നീഷ്യവും മസിൽ ഫങ്ഷന് സഹായിക്കുന്ന മിനറൽസും അടങ്ങിയിരിക്കുന്നു.
ഓട്‌മീൽ
ബ്രേക്ഫാസ്റ്റിന് മാത്രമല്ല രാത്രിയിലെ ക്രേവിങ്സ് ഒഴിവാക്കാനും ഓട്‌മീൽ സഹായിക്കും. ഓട്സിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. പതുക്കെ ദഹിക്കുന്നതിനാൽ ഏറെ നേരെ വയറു നിറഞ്ഞതായി തോന്നും.
ഒരു പിടി നട്സ്
ബദം, വാൽനട്, പിസ്ത തുടങ്ങിയവ മികച്ച ലേറ്റ് നൈറ്റ് സ്നാക്കാണ്. ഇതിൽ ഹെൽത്തി ഫാറ്റി, പ്രോട്ടീൻ, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു പിടി നട്സ് കഴിക്കുന്നതാണ് നല്ലത്.
ആപ്പിളും പീനട്ട് ബട്ടറും
ഒരു ആപ്പിളും ഒരു ടീസ്പൂൺ പീനട്ട് ബട്ടറും കഴിക്കാവുന്നതാണ്. പീനട്ട് ബട്ടറിൽ ഫൈബറും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇത് വിശപ്പ് അകറ്റാൻ സഹായിക്കും.
പുഴുങ്ങിയ മുട്ട
ഒരു പുഴുങ്ങിയ മുട്ട ലേറ്റ് നൈറ്റ് സ്നാക്കിന് പറ്റിയതാണ്. ഇതിലൂടെ വലയ രീതിയിൽ കലോറിയും കൂടില്ല.
ഫ്രഷ് ഫ്രൂട്ട്സ്
മധുരം കഴിക്കാൻ തോന്നുന്നുവെങ്കിൽ ഫ്രഷ് ഫ്രൂട്ട്സ് കഴിക്കാവുന്നതാണ്. ആപ്പിൾ, പിയർ, പപ്പായ. കിവി തുടങ്ങിയ പഴങ്ങൾ കഴിക്കാം. ഇതിലൂടെ ഫൈബർ, വിറ്റാമിൻ, വെള്ളം എന്നിവ ശരീരത്തിലെത്തും.
.