തടി കുറയ്ക്കണോ? ഒഴിവാക്കേണ്ട 9 വിഭവങ്ങൾ

MV Desk

ബിരിയാണി

ധാരാളമായി നെയ്യും എണ്ണയും എല്ലാ ചേർത്തുണ്ടാക്കുന്ന വളരെ ഉയർന്ന തോതിൽ കലോറിയുള്ള വിഭവമാണ് ബിരിയാണി. കൊഴുപ്പ് കൂടുതലാണെന്നു മാത്രമല്ല, ശരീരത്തിന് അത്ര നല്ലതല്ലാത്ത ചില കൂട്ടുകൾ ബിരിയാണിയിൽ ചേർക്കുന്നുമുണ്ട്. പതിവായി ബിരിയാണി കഴിക്കാതെ വല്ലപ്പോഴും മാത്രമാക്കിയാൽ തടി നിയന്ത്രിക്കാം.

ചോറ്

മലയാളികളുടെ പ്രിയ വിഭവമാണ് ചോറ്. ശരീരഭാരം വർധിപ്പിക്കുന്നതിൽ ഒന്നാം സ്ഥാനമാണ് ചോറിനുള്ളത്. രാത്രിയിൽ ചോറ് പരമാവധി ഒഴിവാക്കുക.

നെയ് പുരട്ടിയ റൊട്ടി

റൊട്ടി കഴിക്കുന്നത് നല്ലതാണെങ്കിലും നെയ് പുരട്ടിയ റൊട്ടി നേർവിപരീത ഫലം ചെയ്യും. നെയ് ചേർത്ത റൊട്ടി ധാരാളം കഴിച്ചതിനു ശേഷം വ്യായാമം കൂടി ഒഴിവാക്കിയാൽ പൊണ്ണത്തടിയായിരിക്കും ഫലം.

ലസ്സി

പോഷകഗുണമുള്ള പാനീയമാണെങ്കിൽ കൂടി മധുരം ചേർത്ത ലസ്സി വണ്ണം കൂട്ടും.

സ്ട്രീറ്റ് സ്റ്റൈൽ നൂഡിൽസ്

തട്ടുകടകളിൽ നിന്ന് വാങ്ങിക്കഴിക്കുന്ന നൂഡിൽസും വില്ലനാണ്. ഉയർന്ന തോതിൽ എണ്ണ, സോഡിയം സോസുകൾ, പ്രിസർവേറ്റീവ്സ് എന്നിവയെല്ലാം ഇതിൽ ചേർത്തിരിക്കും.

പനീർ കറി

വെജിറ്റേറിയൻസിന്‍റെ പ്രിയ വിഭവങ്ങളിൽ ഒന്നാണ് പനീർ കറി. ബട്ടറും മസാലയും ചേർത്ത കൊഴുപ്പേറിയ ചാറോടു കൂടിയ പനീർ കറി ശരീരഭാരം കൂട്ടും. ബട്ടറും ക്രീമും കശുവണ്ടിയുമെല്ലാമാണ് ഇവിടെ വില്ലനാകുന്നത്.

സ്റ്റഫ്ഡ് പറാത്ത

ആലു പറാത്ത അടക്കമുള്ള സ്റ്റഫ്ഡ് പറാത്തകൾ തടി കൂട്ടും. ഇവയിൽ ഉയർന്ന തോതിലാണ് കലോറിയുള്ളത്. കൊഴുപ്പും കൂടുതലാണ്.

എണ്ണക്കടി

എണ്ണയിൽ മുക്കി പൊരിച്ചെടുക്കുന്ന സ്നാക്സ് എല്ലാം തടി അനിയന്ത്രിതമായി കൂട്ടും. സമൂസ, ബജി, പക്കോഡ തുടങ്ങിയവയിലെല്ലാം ഉയർന്ന തോതിലാണ് കൊഴുപ്പ് അടങ്ങിയിരിക്കുന്നത്. രാത്രിയിൽ ഇവ കഴിക്കുന്നത് ഇരട്ടി പ്രശ്നങ്ങൾ സൃഷ്ടിക്കും.

മധുരപലഹാരം

ഗുലാബ് ജാമുൻ, ഖീർ, ഹൽവ എന്നിവയെല്ലാം പരമാവധി ഒഴിവാക്കുക. വളരെ ഉയർന്ന തോതിലുള്ള കലോറിയാണ് ഇവയിലുള്ളത്. പ്രത്യേകിച്ച് കിടക്കും മുൻപ് ഒരിക്കലും ഇവ കഴിക്കാതിരിക്കുക.