Megha Ramesh Chandran
അടുക്കളയിൽ പ്രത്യേക സ്ഥാനം പിടിച്ചിട്ടുള്ള ഒരു പച്ചക്കറിയാണ് ചെറുനാരങ്ങ. ഭക്ഷണങ്ങൾക്ക് പ്രത്യേക രുചിയും മണവും നൽകുന്നതോടൊപ്പം ശരീരത്തിനു ആവശ്യമായ വിറ്റമിൻ സി അടങ്ങിയിട്ടുളള ഒന്നാണ് ഇവ. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിക്കാത്തതിനാൽ പെട്ടന്നു തന്നെ ഇവ കേടായിപോകുന്നു. അതിനാൽ പുതുമ നിലനിർത്തി കൊണ്ട് പ്രകൃതി ദത്തമായ രീതിയിൽ തന്നെ ചെറുനാരങ്ങ എങ്ങനെ സൂക്ഷിക്കാം എന്നു നോക്കാം...
സംരക്ഷണ മാർഗങ്ങൾ
1) ഫ്രിഡ്ജിൽ സൂക്ഷിക്കാം
ചെറുനാരങ്ങ വൃത്തിയായി കഴുകി തുടച്ച് ലോക്ക് ബാഗിലോ, എയർടൈറ്റ് കണ്ടെയ്നറിലോ, വെജിറ്റബിൾ ട്രോയറലോ വയ്ക്കുക.
ഇത് മൂന്നോ നാലോ ദിവസങ്ങൾ ചെറുനാരങ്ങ കേടാവാതെ സൂക്ഷിക്കാൻ സാധിക്കൂ.
2) ഉപ്പുവെളളത്തിൽ മുക്കി സൂക്ഷിക്കുക
തിളപ്പിച്ച വെളളം തണുപ്പിച്ച് ഉപ്പ് ചേർത്ത് മുഴുവൻ നാരങ്ങയും മുക്കി ഗ്ലാസ് ജാറിൽ സൂക്ഷിക്കുക. ഇങ്ങനെ ചെയ്താൽ രണ്ട് മാസത്തോളം ചെറുനാരങ്ങയെ സൂക്ഷിക്കാം.
3) ഫ്രീസിങ്
നാരങ്ങ പിഴിഞ്ഞ് ജ്യൂസ് രൂപത്തിലാക്കി ഐസ് ട്രേയിൽ ഒഴിച്ച് ഫ്രീസ് ചെയ്യുക. ആവശ്യ സമയത്ത് ഐസ് ക്യൂബ് പോലെ ഉപയോഗിക്കാം. ചെറുനാരങ്ങയുടെ തൊലിയും ഫ്രീസ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.
4) എണ്ണ ഉപയോഗിച്ച് സൂക്ഷിക്കാം
മുഴുവൻ ചെറുനാരങ്ങയിലും വെളിച്ചെണ്ണ പുരട്ടി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അത് മാസങ്ങളോളം നിലനിർത്താം.
5) മുറിച്ച് മാറ്റി വച്ച നാരങ്ങ എങ്ങനെ സംരക്ഷിക്കാം
മുറിച്ച ചെറുനാരങ്ങയുടെ തുറന്ന ഭാഗം പ്ലാസ്റ്റിക് റാപ്പ് കൊണ്ട് പൊതിഞ്ഞ് ഫ്രിഡ്ജിൽ വയ്ക്കുക.