Megha Ramesh Chandran
ദിവസേന മുട്ട കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പ്രോട്ടീനും ഊർജവും നൽകും.
പ്രോട്ടീൻ
മുട്ടയിൽ അടങ്ങിയിരിക്കുന്ന ഗുണമേന്മയുളള പ്രോട്ടീൻ ശരീരത്തിലെ പേശികൾക്ക് ശക്തി നൽകുകയും കേടായ കോശങ്ങൾ പുതുക്കുകയും ചെയ്യുന്നു.
കണ്ണുകളുടെ സംരക്ഷണം
മഞ്ഞയിലുളള ല്യൂട്ടീൻ (Lutein), സിയാക്സാന്തിൻ (Zeaxanthin) എന്നീ ആന്‍റി - ഓക്സിഡന്‍റുകൾ കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചയുടെ വ്യക്തതയ്ക്കും സഹായിക്കും.
എല്ലുകളും പല്ലുകളും ശക്തമാക്കുന്നു
വിറ്റാമിൻ ഡി, കാത്സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയതിനാൽ എല്ലുകളും പല്ലുകളും കൂടുതൽ ശക്തമാക്കും.
ഹൃദയരോഗത്തിന്
മുട്ടയിലെ 'ഗുഡ് കൊളസ്ട്രോൾ' (HDL) ഹൃദയത്തെ സംരക്ഷിക്കാനും ഹൃദയ സംബന്ധമായ അപകടങ്ങൾ കുറയ്ക്കാനും സഹായിക്കും.
തലച്ചോറിന്
മുട്ടയിൽ അടങ്ങിയിരിക്കുന്ന കോലൈൻ (choline) ഓർമശക്തിയും, ശ്രദ്ധയും, മാനസികാരോഗ്യവും മെച്ചപ്പെടുത്തും.
ഭാരം നിയന്ത്രിക്കാൻ
മുട്ട കഴിച്ചാൽ ഏറെ നേരം വിശപ്പ് തോന്നാതെ ഇരിക്കാനാകുന്നതിനാൽ അമിതഭാരം നിയന്ത്രിക്കാൻ സാധിക്കും.
ഗർഭിണികൾക്ക്
ഗർഭകാലത്ത് കുഞ്ഞിന്‍റെ തലച്ചോറിന്‍റെയും കണ്ണിന്‍റെയും വളർച്ചയ്ക്കാവശ്യമായ പോഷകങ്ങൾ മുട്ടയിൽ ലഭ്യമാണ്.
ഓർമശക്തി
മുട്ടയിലുളള കോളിൻ കൊഴുപ്പിന്‍റെ ഉപാപചയപ്രവർത്തനത്തിനു സഹായിക്കും. തലച്ചോറിന്‍റെ പ്രവർത്തനവും ഓർമശക്തിയും മെച്ചപ്പെടും.
ചുവന്ന രക്താണുക്കൾ
മുട്ടയിൽ ഫോളേറ്റ് ധാരാളമുണ്ട്. രണ്ടു മുട്ട കഴിച്ചാൽ ദിവസവും ശരീരത്തിന് ആവശ്യമുളളതിന്‍റെ പകുതി ലഭിക്കും.
ശ്രദ്ധിക്കുക
ആരോഗ്യമുളളവർക്ക് ദിവസേന 1-2 മുട്ട വരെ കഴിക്കുന്നത് സുരക്ഷിതമാണ്.