സവാള കഴിച്ചാൽ പലതുണ്ട് കാര്യം

MV Desk

കലോറി കുറവ്, ഫൈബർ കൂടുതൽ

ജലാംശം ധാരാളമുള്ള സവാളയ്ക്ക് കലോറി വളരെ കുറവാണ്, ഫൈബർ വളരെ കൂടുതലും. ഏറെ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ ഇതു സഹായിക്കും.

ദഹനം

ദഹനം മെച്ചപ്പെടുത്താൻ സവാള വളരെ നല്ലതാണ്. ഇതിലുള്ള പ്രീബയോട്ടിക് ഫൈബർ ദഹനത്തിനു സഹായിക്കുന്ന ബാക്റ്റീരിയകളുടെ എണ്ണം കൂട്ടുന്നതാണ് കാരണം.

ശരീരഭാരം കുറയ്ക്കാം

ഭക്ഷണം ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്താൻ സഹായിക്കുന്ന സവാള, വയറ്റിലെ കൊഴുപ്പ് കുറയ്ക്കും. അതുവഴി ശരീരഭാരം കുറയാനും സഹായിക്കും.

Javier Isorna

പ്രമേഹ നിയന്ത്രണം

പ്രമേഹ രോഗികൾക്ക് ഉത്തമ ഭക്ഷണമാണ് സവാള. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇതു സഹായിക്കും.

കുടലിന്‍റെ പ്രവർത്തനം

ചെറുകുടലിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സവാള സഹായകമാണ്. ഇതിനൊപ്പം, കരളിന്‍റെയും പാൻക്രിയാസിന്‍റെയും പ്രവർത്തനവും മെച്ചപ്പെടുത്തും.

പ്രതിരോധ ശേഷി

വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള സവാള പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. കോശങ്ങളെ സംരക്ഷിക്കുന്ന ആന്‍റിഓക്സിഡന്‍റുകളാലും സമ്പുഷ്ടമാണിവ.