മഴക്കാലത്തെ ചര്‍മ സംരക്ഷണം

MV Desk

മഴക്കാലത്ത് ചര്‍മം വരണ്ടുപോവാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നാണ് ആയുര്‍വേദ വിദഗ്ധ ഡോ. മധുമിത കൃഷ്ണനെപ്പോലുള്ള വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

മഴക്കാലത്ത് ചര്‍മം മങ്ങിയതും നിര്‍ജീവവും തിളക്കമില്ലാത്തതുമായി കാണപ്പെടുന്ന സാഹചര്യമുണ്ട്. ബദാം, ഹെര്‍ബല്‍ ടീ, മഞ്ഞള്‍ തുടങ്ങിയ പ്രകൃതിദത്ത പദാര്‍ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഇത് ഒരു പരിധി വരെ പരിഹരിക്കാം.

ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മം നേടുന്നതിന് ദിവസേനയുള്ള ലഘുഭക്ഷണമായി ബദാം ഉപയോഗിക്കാമെന്നും ഡോ. മധുമിത ശുപാര്‍ശ ചെയ്യുന്നു.

ശരീരത്തെ വിഷ വിമുക്തമാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ് ഇഞ്ചി, തുളസി എന്നിവയടങ്ങിയ ഹെര്‍ബല്‍ ടീ. ഇത് വാത, പിത്ത, കഫ ദോഷങ്ങളെ സന്തുലിതമാക്കും. വീക്കം കുറയ്ക്കും. മുഖക്കുരു പോലുള്ള ചര്‍മ പ്രശ്നങ്ങള്‍ തടയും.

മാതളനാരങ്ങ കഴിക്കുന്നത് ചർമത്തിന്‍റെ ആരോഗ്യം നിലനിർത്താൻ നല്ലതാണ്.

ചർമത്തിന്‍റെ തിളക്കം മങ്ങാതിരിക്കാൻ ആപ്പിള്‍ പതിവായി ഉപയോഗിക്കാം.

പേരയ്ക്ക കഴിക്കുന്നതും ചര്‍മത്തിന്‍റെ ആരോഗ്യവും തിളക്കവും നിലനിർത്താൻ സഹായിക്കും.