MV Desk
ജീവിതത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ പഞ്ചസാര ഒഴിവാക്കിയാൽ ഗുണങ്ങൾ ഏറെയാണ്. അതു പോലെ തന്നെ ചില പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.
ശരീരം പൊരുത്തപ്പെടണം
പഞ്ചസാര ഒഴിവാക്കാൻ തുടങ്ങുന്ന ആദ്യനാളുകളിൽ പഞ്ചസാരയോട് വല്ലാത്ത ആർത്തി തോന്നുന്നത് പതിവാണ്. ശരീരം ഈ മാറ്റവുമായി പൊരുത്തപ്പെടാൻ അൽപ്പം സമയമെടുക്കും.
സ്ഥിരമായ ഊർജം
രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി ഉയരുന്നതും താഴുന്നതും ഇല്ലാതാകും. ദിവസം മുഴുവൻ ശരീരത്തിന് സ്ഥിരതയുള്ള ഊർജം നില നിർത്താൻ സാധിക്കും.
മൂഡ് സ്വിങ്സ് ഇല്ലാതാകും
പഞ്ചസാര ഒഴിവാക്കുന്നതു മൂലമുള്ള വിഡ്രോവൽ പ്രശ്നങ്ങൾ അതിജീവിച്ചു കഴിച്ചാൽ മൂഡ് സ്വിങ് എന്ന പ്രശ്നം വൻതോതിൽ കുറയുമെന്നും വൈകാരികമായ സന്തുലനം ലഭിക്കുമെന്നും വിദഗ്ധർ പറയുന്നു.
നല്ല ഉറക്കം
ഉറക്കത്തിന് സഹായിക്കുന്ന ഹോർമോണുകളെ നിയന്ത്രിക്കും. അതു മൂലം ആരോഗ്യകരമായ ഉറക്കം ലഭിക്കും.
ചർമം തിളങ്ങും
ശരീരത്തിലെ നീർക്കെട്ട് ഇല്ലാതാകുകയും മുഖത്തെ കുരുക്കൾ ഇല്ലാതായി തിളക്കമേറുകയും ചെയ്യും.
ഭാരം കുറയും
ശരീരഭാരം കുറഞ്ഞു തുടങ്ങും. പ്രത്യേകിച്ച് വയറിനു ചുറ്റുമുള്ള കൊഴുപ്പ് പതിയെ ഇല്ലാതാകും.
ജങ്ക് ഫൂഡ് ഒഴിവാക്കും
ജങ്ക് ഫൂഡിനോടുള്ള ആഗ്രഹം പതിയെ ഇല്ലാതാകും. പ്രകൃതിദത്തമായ മധുരത്തോട് രസമുകുളങ്ങളും ശരീരവും പൊരുത്തപ്പെടും. അതു കൊണ്ട് പഴങ്ങൾ കൂടുതൽ തൃപ്തികരമായി തോന്നും.