MV Desk
കൺപോളയിൽ മഞ്ഞനിറം
കൊളസ്ട്രോൾ കൂടിയാൽ കണ്ണുകളിൽ മഞ്ഞനിറം പ്രത്യക്ഷപ്പെടും. സാന്തലാസ്മ എന്നറിയപ്പെടുന്ന ഫാറ്റി ആസിഡുകൾ കൺപോളകൾക്കു ചുറ്റും കാണാനാകും.
നെഞ്ച് വേദന
നെഞ്ചിൽ വേദനയോ വരിഞ്ഞു മുറുക്കുന്നതു പോലുള്ള തോന്നലോ ഉണ്ടാകാം. പ്രത്യേകിച്ച് എന്തെങ്കിലും കഠിനാധ്വാനം ചെയ്യുന്ന സമയങ്ങളിൽ. ധമനികൾ അടഞ്ഞു പോകുന്നതിലേക്ക് ഇതു നയിക്കാം.
സ്ട്രോക്ക്
സ്ട്രോക്കിനു സമാനമായ ലക്ഷണങ്ങളും ഉണ്ടായേക്കാം. ചെറിയ രീതിയിൽ തല ചുറ്റലും അനുഭവപ്പെടാം. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ തടസം ഉണ്ടാകുന്നതാണ് കാരണം.
വേദനയും മരവിപ്പും
മുട്ടിനു താഴെയോ പാദങ്ങളിലോ വേദന, സന്ധിവേദന, മരവിച്ച അവസ്ഥ എന്നിവയും കൊളസ്ട്രോൾ അധികമായതു മൂലം ഉണ്ടാകാം. രക്തചംക്രമണം കുറയുന്നതാണ് ഇതിനു കാരണം.
കൃഷ്ണമണിക്കു ചുറ്റും വളയം
കൃഷ്ണമണിക്കു ചുറ്റും വെളുത്തതോ ഗ്രേ നിറത്തിലോ ഉള്ള വളയം രൂപപ്പെടാം. യുവാക്കളിൽ ആണ് ഈ ലക്ഷണം പ്രകടമാകാറുള്ളത്.
കടുത്ത ക്ഷീണം
തുടർച്ചയായും അകാരണമായും അനുഭവപ്പെടുന്ന ക്ഷീണവും കൊളസ്ട്രോളിന്‍റെ ലക്ഷണമാണ്. ധമനികളിൽ തടസം നേരിടുന്നുവെങ്കിലും ഹൃദയം കഠിനാധ്വാനം ചെയ്ത് രക്തചംക്രമണത്തിനായി ശ്രമിക്കുന്നതാണ് ക്ഷീണത്തിന് കാരണം.