തൊണ്ട വേദന തുടക്കത്തിലേ ഇല്ലാതാക്കാം; എളുപ്പവഴികൾ

MV Desk

മഞ്ഞുകാലം ആയതോടെ ജലദോഷവും തൊണ്ടവേദനയും പടർന്നു പിടിക്കുകയാണ്. തൊണ്ടവേദന തുടക്കത്തിൽ തന്നെ ഇല്ലാതാക്കാനായുള്ള ചില വഴികൾ.

രണ്ട് സ്പൂൺ തേൻ ചൂടു വള്ളത്തിൽ കലർത്തി പതിയെ കുടിക്കുക. അല്ലെങ്കിൽ പനിക്കൂർക്ക, തുളസി, ഉള്ളി എന്നിവ ചേർത്തു തിളപ്പിച്ച വെള്ളത്തിലേക്ക് തേൻ ചേർത്ത് കുടിക്കാം.

ഇഞ്ചിയിട്ട് തിളപ്പിച്ച ചായ ചെറുചൂടോടെ കുടിക്കുന്നതും തൊണ്ടവേദന മാറ്റും.

ചൂടു പാലിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒരു നുള്ള് കുരുമുളക് പൊടിയും ചേർത്ത് കുടിക്കാം.

തൊണ്ട വരളാതിരിക്കാനായി പരമാവധി വെള്ളം കുടിക്കാൻ ശ്രമിക്കുക.

ചെറു ചൂടുള്ള വെള്ളത്തിലേക്ക് അര സ്പൂൺ ഉപ്പ് കലർത്തിയ ശേഷം തൊണ്ടയിൽ കൊള്ളാം.

ഒരാഴ്ചയിൽ കൂടുതൽ തൊണ്ടവേദന തുടരുകയാണെങ്കിൽ ചികിത്സ തേടുക.