MV Desk
രക്തധമനികൾ
മഞ്ഞളിലുള്ള കുർകുമിൻ പ്രോ ഇൻഫ്ലമേറ്ററി എൻസൈമുകളേയും സൈറ്റോകൈനുകളെയും ഉത്പാദിപ്പിക്കുന്നതിനാൽ രക്തധമനികളുടെ പ്രവർത്തനം സുഗമമാകും.അതു വഴി രക്തസമ്മർദവും കുറയും.രക്തധമനികൾ വികസിക്കാൻ സഹായിക്കുന്ന നൈട്രിക് ഓക്സൈഡ് തന്മാത്രകളുടെ ഉത്പാദനം വർധിപ്പിക്കുന്നു. അതു വഴി ഉയർന്ന രക്തസമ്മർദം കുറയുന്നു.
ഹൃദയം
രക്തധമനികൾക്കുണ്ടാകുന്ന കേടുപാടുകൾ ഹൈപ്പർ ടെൻഷനിലേക്ക് നയിച്ചേക്കാം. മഞ്ഞളിലെ ആന്‍റിഓക്സിഡന്‍റ് ഗുണങ്ങൾ ദോഷം വരുത്തുന്ന തന്മാത്രങ്ങളെ ഇല്ലാതാക്കുകയും അതു വഴി ഹൃദയത്തിന്‍റെ ആരോഗ്യം ഉറപ്പാക്കുകയും ചെയ്യും.
കൊളസ്ട്രോൾ
രക്തസമ്മർദം വർധിപ്പിക്കാൻ ഇടയാക്കുന്ന മറ്റൊന്ന് കൊളസ്ട്രോൾ വർധിക്കുന്നതാണ്. മഞ്ഞൾ എൽഡിഎൽ കൊളസ്ട്രോൾ കുറക്കുകയും ശരീരത്തിന് ഗുണകരമായുള്ള എച്ച്ഡിഎൽ കൊളസ്ട്രോൾ ഉത്പാദനം ഉറപ്പാക്കുകയും ചെയ്യുന്നു. ഇത് ഹൃദയത്തിന് ഗുണകരമാണ്.
പ്രമേഹം
പ്രമേഹവും രക്തസമ്മർദത്തെ വലിയ രീതിയിൽ സ്വാധീനിക്കാറുണ്ട്. മ ഞ്ഞൾ ഇൻസുലിൻ സെൻസിറ്റിവിറ്റിയെ സ്വാധീനിക്കും. ബ്ലഡ് ഷുഗർ നിയന്ത്രണത്തിലാകാനും ഇതു സഹായിക്കും. അതു വഴി ഉയർന്ന രക്തസമ്മർദവും പരിഹരിക്കപ്പെടും.
വൃക്കകൾ
വൃക്കകളും രക്തസമ്മർദത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഞ്ഞളിലെ ആന്‍റി ഇൻഫ്ലമേറ്ററി ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങൾ വൃക്കയുടെ പ്രവർത്തനത്തെ സഹായിക്കുന്നു. അതു മൂലം ഉയർന്ന രക്തസമ്മർദം ഇല്ലാതാകും.
മഞ്ഞൾ ചായ
വെള്ളമോ പാലോ മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ചേർത്ത് തിളപ്പിച്ച് തേൻ ചേർത്ത് കുടിക്കാം. ഇത് രക്തചംക്രമണത്തെ സ്വാധീനിക്കും.