മുടി കൊഴിച്ചിൽ തടയാൻ എണ്ണ തേച്ചാൽ പോരാ...

MV Desk

മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും മുടി കൊഴിച്ചിൽ തടയാനും മുടി വളരാനുമൊക്കെ പലവിധം എണ്ണകൾ ലഭ്യമാണിന്ന്. എന്നാൽ, തലയിൽ തേയ്ക്കുന്ന വസ്തുക്കൾ കൊണ്ടു മാത്രം മുടി കൊഴിച്ചിൽ തടയാനാവില്ലെന്നതാണ് യാഥാർഥ്യം...

വയറിന്‍റെയും കുടലിന്‍റെയും പ്രശ്നങ്ങൾ മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കാനിടയുണ്ട്. മുടി വളരാൻ അനിവാര്യമായ സിങ്ക്, ബയോട്ടിൻ, വൈറ്റമിൻ ഡി, വൈറ്റമിൻ ബി തുടങ്ങിയ ശരിയായ രീതിയിൽ ആഗിരണം ചെയ്യപ്പെടാൻ വയറും കുടലും ആരോഗ്യത്തോടെയിരിക്കാൻ അത്യാവശ്യമാണ്.

freepik.com

വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തിന് കൂടുതൽ പ്രോബയോട്ടിക്കുകളും ഫൈബറും അടങ്ങിയ ഭക്ഷണം ശീലമാക്കുക.

freepik.com

ചുവന്നുള്ളിയും വെളുത്തുള്ളിയും വയറിന്‍റെ ആരോഗ്യത്തിനു നല്ലതാണ്.‌

freepik.com

പഴം കഴിക്കുന്നത് വയറിന്‍റെയും അതുവഴി മുടിയുടെയും ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

freepik.com

ദോശ, ഇഡ്ഡലി തുടങ്ങിയ പുളിപ്പിച്ച മാവ് കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങളും ഉത്തമം.

freepik.com

കാപ്പി ഒഴിവാക്കിയാൽ നല്ലത്, പ്രത്യേകിച്ച് മധുരമിട്ട കാപ്പി. കാരണം, ഇതു രണ്ടും - കാപ്പിയും പഞ്ചസാരയും - മുടിയുടെ ആരോഗ്യത്തിനു നന്നല്ല.

freepik.com

മദ്യം വയറിന്‍റെയും കുടലിന്‍റെയും പ്രവർത്തനങ്ങളെ തടസപ്പെടുത്തും. അതിനാൽ, സ്ഥിരമായി മദ്യപിക്കുന്നവരുടെ മുടി ആരോഗ്യത്തോടെയിരിക്കാൻ സാധ്യത കുറവാണ്.

PORNSAWAN

പാക്ക്ഡ് ഫുഡിൽ ഉപയോഗിക്കുന്ന പ്രിസർവേറ്റിവുകൾ പ്രത്യക്ഷത്തിലല്ലെങ്കിലും വയറിനെ ബാധിക്കാം, പ്രത്യക്ഷത്തിൽ തന്നെ മുടിയെയും!

freepik.com