MV Desk
അവൊക്കാഡോ
ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നല്ല കൊളസ്ട്രോളും, അതിനൊപ്പം ശരീരത്തിന് ആവശ്യമായ വിവിധ വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു.
മുട്ട
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന പലരും ഒഴിവാക്കുന്ന ഭക്ഷണമാണ് മുട്ട. എന്നാൽ, ദിവസവും ഒന്നോ രണ്ടോ മുട്ട കഴിക്കുന്നതു വഴി പ്രോട്ടീൻ ധാരാളമായി ശരീരത്തിനു ലഭിക്കും. കുറഞ്ഞ കാലറിയിൽ വയർ നിറഞ്ഞ തോന്നലുണ്ടാകുന്നത് മറ്റു ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാൻ സഹായിക്കും.
മീൻ
പ്രോട്ടീൻ സമ്പുഷ്ടമാണ് മത്സ്യം. ആരോഗ്യകരമായ കൊഴുപ്പുകളും ഇതിൽ ധാരാളമുണ്ട്.
പയർ വർഗങ്ങൾ
ദിവസവും ഒന്നോ രണ്ടോ ബൗൾ പയർവർഗങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇവയിൽ പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിരിക്കുന്നു.
പച്ചക്കറികൾ
ചീര, ബ്രോക്കോളി തുടങ്ങിയ പച്ചക്കറികൾ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ശരീരത്തിലെ ജലാംശം നിലനിർത്താനും ഇവ ഉത്തമം.
ഉരുളക്കിഴങ്ങ്
വേവിച്ച ഉരുളക്കിഴങ്ങ് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. പോഷകസമ്പുഷ്ടമാണ് ഇവ. എന്നാൽ, വറുത്ത് കഴിക്കുന്നത് നല്ലതല്ല.
ചിക്കൻ
ചിക്കന്‍റെ ബ്രസ്റ്റ് പീസ് കഴിക്കുന്നത് ശരീരത്തിന് ഊർജം പകരും. ശരീരഭാരം കൂടുകയുമില്ല.