വ്യായാമം ചെയ്യാതെയും ശരീരഭാരം കുറക്കാം; 9 കാര്യങ്ങൾ ശ്രദ്ധിക്കാം

MV Desk

നിന്ന് ജോലി ചെയ്യാം

ഇരുന്നു കൊണ്ടുള്ള ജോലിയാണ് ഭാരം വർധിപ്പിക്കുന്നതിൽ പ്രധാനം. നിന്ന് കൊണ്ട് ജോലി ചെയ്യാൻ കഴിയുന്ന ഒരു ഡെസ്ക് വഴി ഈ പ്രശ്നം പരിഹരിക്കാം. നിങ്ങളുടെ ഉയരത്തിന് ആനുപാതികമായി ഡെസ്ക് അഡ്ജസ്റ്റ് ചെയ്യാം.

ഭക്ഷണസമയത്ത് മൊബൈൽ ഫോൺ വേണ്ട

ഭക്ഷണം കഴിക്കുന്നസമയത്ത് ടിവി കാണുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഒഴിവാക്കുക. ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണുന്നത് അമിതഭാരത്തിന്‍റെ പ്രധാന കാരണമാണെന്ന് ഗവേഷകർ പറയുന്നു.

മധുര പാനീയങ്ങൾ ഒഴിവാക്കുക

പഞ്ചസാര കലർത്തിയ മധുരപാനീയങ്ങളാണ് മറ്റൊരു വില്ലൻ. സോഡ, ജ്യൂസ്, മദ്യം എന്നിവയെല്ലാം ഭാരം വർധിപ്പിക്കും.

ചെറിയ പാത്രം ഉപയോഗിക്കാം

ഭക്ഷണം കഴിക്കാനായി ചെറിയ പാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കാം. ഇതു വഴി ആഹാരത്തിന്‍റെ അളവ് കുറയുകയും തന്മൂലം ഭാരം വർധിക്കുന്നത് തടയാനും സാധിക്കും.

ഭക്ഷണം ചവച്ച് കഴിക്കുക

ഭക്ഷണം സമയം എടുത്ത് ചവച്ച് കഴിക്കുക. തലച്ചോറിന് നിങ്ങൾക്കാവശ്യമായ പോഷകാംശം ലഭിച്ചോ എന്ന് വ്യക്തമാകാനുള്ള സമയവും ഇതിലൂടെ ലഭിക്കും. തിരക്കിട്ട് കഴിക്കുമ്പോൾ വയറ് നിറയുന്നത് തിരിച്ചറിയാനും സാധിക്കില്ല.

നന്നായി ഉറങ്ങുക

നന്നായി ഉറങ്ങിയാൽ തന്നെ അതു നിങ്ങളുടെ ശരീരത്തെ ഗുണകരമായി സ്വാധീനിക്കും. ഉറക്കം മതിയാകെ വരുമ്പോൾ ലെപ്റ്റിൻ , ഗ്രെലിൻ എന്നീ ഹോർമോണുകളുടെ ഉത്പാദനത്തെ കുറയ്ക്കുകയും ഇതു വഴി വിശപ്പ് കൂടുകയും ചെയ്യും.

ധാരാളം വെള്ളം കുടിക്കാം

ഭക്ഷണത്തിനു മുൻപ് ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ഇതു വഴി കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാൻ സാധിക്കും.

പ്രോട്ടീൻ ഉള്ള വിഭവങ്ങൾ കഴിക്കാം

മുട്ട പോലെ ധാരാളം പ്രോട്ടീൻ ഉള്ള വിഭവങ്ങൾ കഴിച്ചാൽ വിശപ്പ് കുറയ്ക്കാൻ സാധിക്കും. നിങ്ങളുടെ മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യും.

ഫൈബറുള്ള ഭക്ഷണം ഉൾപ്പെടുത്തുക

വയറിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ ഫൈബർ ഉള്ള ഭക്ഷണം കൊണ്ട് സാധിക്കും. ശരീരത്തിലെ നീർക്കെട്ടും കുറയും.