MV Desk
ശരീര ഭാരം വർധിക്കും
നിരന്തരമായി ബിയർ കുടിക്കുന്നത് ശരീര ഭാരം വർധിക്കാൻ കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. കലോറി കൂടുതലായതിനാൽ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു
കരൾ രോഗങ്ങൾ
ബിയർ പതിവാക്കിയാൽ ഫാറ്റി ലിവർ, ലിവർ സിറോസിസ് അടക്കമുള്ള രോഗാവസ്ഥകൾ ഉണ്ടാവാൻ സാധ‍്യത കൂടുതലാണെന്നാണ് പല പഠനങ്ങളും പറയുന്നത്
നിർജലീകരണം
ബിയർ പതിവാക്കുന്നത് കുഴപ്പമില്ലെന്ന് തോന്നുമെങ്കിലും ഇവ നിർജലികരണത്തിന് ഇടയാക്കും
ഉറക്കം തടസപ്പെടും
ബിയർ നിരന്തരമായി ഉപയോഗിച്ചാൽ ഉറക്കത്തെ സാരമായി ബാധിക്കും. ഇതു മൂലം അനവധി ആരോഗ‍്യ പ്രശ്നങ്ങൾ ഉണ്ടാകും
മാനസിക നിലയെ ബാധിക്കും
അമിതമായി ബിയർ കുടിക്കുന്നവരിൽ വിഷാദവും സമ്മർദവും കൂടുതലാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്