Ardra Gopakumar
അർധരാത്രിയിൽ പതിവായി ഉണരുന്നത് ശാരീരിക പ്രശ്‌നത്തിന്‍റെ ലക്ഷണമാണോ എന്ന് പലർക്കും സംശയമുള്ള ഒന്നാണ്. എന്നാൽ ചിലർ യാന്ത്രികമായി കൃത്യം പുലർച്ചെ രണ്ടിനോ മൂന്നിനോ ഉണരാറുണ്ട്, എന്നാൽ എന്താണ് ഇതിനു കാരണമെന്ന് നോക്കിയാലോ..??
പുലർച്ചെ 3 മണിക്ക് ആഴത്തിലുള്ള ഉറക്കത്തിൽ നിന്നും ലഘുവായ ഘട്ടത്തിലേക്ക് പരിവർത്തനം നടക്കുന്നു. ഈ സമയം ഉണരൽ സാധാരണമാണ്.
ഇത് ഉറക്കചക്രത്തിൽ മാറ്റങ്ങൾ വരുത്തുകയും രാത്രിയുടെ മധ്യത്തിൽ ഉണരുന്നതിനു കാരണമാകുകയും ചെയ്യും.
സമ്മർദ ഹോർമോണായ കോർട്ടിസോളിന്‍റെ അളവ് ദിവസം മുഴുവൻ കുറവായിരിക്കും. അർധരാത്രിക്കു ശേഷമാണ് ഈ ഹോർമോൺ സ്രവത്തിന്‍റെ അളവ് വർധിക്കുന്നത്
Sleep apnea, Restless legs syndrome, Insomnia, ശ്വാസം മുട്ടൽ, രക്തത്തിലെ ഗ്ലൂക്കോസിന്‍റെ വർധന തുടങ്ങിയവ ഉറക്കത്തെ ബാധിക്കും
ഉറക്കത്തിനു മുൻപ് കഫീൻ അടങ്ങിയ പാനീയങ്ങളും മദ്യവും ഒഴിവാക്കുക. ഉറക്ക സമയക്രമം പാലിക്കാന്‍ ശ്രമിക്കുക
കിടക്കുന്നതിനു മുൻപ് വായന, ചൂടു വെള്ളത്തിൽ കുളി, യോഗ പോലുള്ളവ പരിശീലിക്കുക.
ഉറക്കത്തിലെ തടസങ്ങൾ ജീവിത നിലവാരത്തെ ബാധിക്കുന്നുണ്ടെന്ന് തോന്നിയാൽ, അല്ലെങ്കിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണങ്ങളായി തോന്നിയാൽ ഒരു ഡോക്റ്ററെ സമീപിക്കുന്നത് ഉചിതമാണ്.