Manju Soman
വീട്ടിൽ പാറ്റയുടെ ശല്യം രൂക്ഷമാണോ? നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന സാധനങ്ങൾ മാത്രം മതി പാറ്റയെ ഓടിക്കാൻ
വെളുത്തുള്ളി
വെളുത്തുള്ളിയുടെ മണം പാറ്റകളെ ഓടിക്കും. കൂടാതെ വെളുത്തുള്ളിയിൽ കാണുന്ന എ സാറ്റിവം സംയുക്തം പാറ്റകളുടെ മുട്ടകൾ നശിപ്പിക്കാനും സഹായിക്കും.
തേയിലപ്പൊടി
തേയിലപ്പൊടി നന്നായി ഉണക്കി പാറ്റകൾ കൂടുതലായി കാണുന്ന സ്ഥലങ്ങളിൽ വയ്ക്കാം. തേയിലയുടെ മണം കീടങ്ങളെ അകറ്റും.
തേയിലയ്ക്ക് എക്സ്പയറി ഡേറ്റ് ഉണ്ടോ?| Video
സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളുടെ മണങ്ങളും പാറ്റകളെ അകറ്റും. ഇവയുടെ തൊലി അടുക്ക സിങ്ക്, വിള്ളലുകൾ തുടങ്ങിയ പാറ്റകൾ കൂടുതൽ കാണുന്ന സ്ഥലത്ത് സൂക്ഷിക്കുക.
പുതിന ഇല
പുതിന ഇലകൾ തുണിസഞ്ചിയിലാക്കി അടുക്കളയിൽ തൂക്കിയിടാം. അല്ലെങ്കിൽ പുതിന ഓയിൽ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യുകയോ തുടയ്ക്കുകയോ ചെയ്യാം.
ബേ ലിഫ്
ബേ ലീഫ് ചെറുതായി പൊടിച്ച് അടുക്കള അലമാരകളിലും ഡ്രോയറുകളിലും വയ്ക്കുക.
ഗ്രാമ്പുവും കറുവപ്പട്ടയും
ഗ്രാമ്പുവോ കറുവപ്പട്ടയോ ചെറിയ തുണിക്കെട്ടുകളിലാക്കി അടുക്കളയിലെ മൂലകളിൽ വയ്ക്കാം.
ബേക്കിങ് സോഡ
ഒരു ടീസ്പൂൺ ബേക്കിങ് സോഡയും ഒരു ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് വിതറുക. പഞ്ചസാര കഴിക്കാൻ വരുന്ന പാറ്റ ബേക്കിങ് സോഡ കഴിക്കും. ഇതിലൂടെ അവ ഇല്ലാതാകും.