ഹണിമൂണാണോ? കേരളത്തിലുണ്ട് കിടിലൻ സ്ഥലങ്ങൾ

MV Desk

ബാണാസുര സാഗർ

ഏഷ്യയിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ അണക്കെട്ടാണ് വയനാട്ടിലെ ബാണാസുര സാഗർ. ചുറ്റുമുള്ള പച്ചപ്പു നിറഞ്ഞ കാഴ്ചകളിലൂടെ ബാണാസുരയിലേക്കുള്ള യാത്ര മനോഹരമായ അനുഭവമായി മാറുന്നു. വിനോദസഞാരികൾക്കായി സ്പീഡ് ബോട്ടിങ്, ട്രെക്കിങ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

മാരാരി ബീച്ച്

ആലപ്പുഴ ജില്ലയിലെ മാരാരി ബീച്ച് ആൾത്തിരക്കില്ലാത്ത മനോഹരമായ ബീച്ചുകളിൽ ഒന്നാണ്. ബീച്സൈഡിലെ ആഡംബര വസതികളിൽ താമസവും ലഭ്യമാണ്.

നെല്ലിയാമ്പതി

പശ്ചിമഘട്ടത്തിന്‍റെ മനോഹാരിത ആസ്വദിക്കാനായി പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിൽ എത്താം. കാപ്പിത്തോട്ടങ്ങളും മലനിരകളും വെള്ളച്ചാട്ടങ്ങളുമെല്ലാം ഹൃദ്യമായി അനുഭവമായിരിക്കും.

കാക്കാത്തുരുത്ത്

വേമ്പനാട് കായലിലെ അതി മനോഹരമായൊരു തുരുത്താണ് കാക്കാത്തുരുത്ത്. കായലും രുചികരമായ കേരളാ വിഭവങ്ങളും ശാന്തമായ അന്തരീക്ഷവുമെല്ലാം കാക്കാത്തുരുത്തിന്‍റെ പ്രത്യേകതയണ്.

തെന്മല

സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിൽ തെന്മലയിലേക്ക് പോകാം. പച്ചപ്പാർന്ന വനവും മനോഹരമായ വെള്ളച്ചാട്ടങ്ങളും ട്രീഹൗസുമെല്ലാം സഞ്ചാരികളുടെ മനസിൽ ഉന്മേഷം നിറയ്ക്കും.

റാണിപുരം

മഞ്ഞുമൂടിയ മല നിരകളുമായാണ് കാസർഗോഡ് ജില്ലയിലെ റാണിപുരം സഞ്ചാരികളെ ആകർഷിക്കുന്നത്. അതി മനോഹരമായ കാഴ്ചകളാണ് റാണിപുരം സമ്മാനിക്കുക. കേരളത്തിൽ അധികം പ്രശസ്തമല്ലാത്ത പ്രകൃതി സൗന്ദര്യമാണ് റാണിപുരത്തിന്‍റേത്.

ഗവി

പെരിയാർ ടൈഗർ റിസർവിൽ ഒളിഞ്ഞിരിക്കുന്ന മനോഹരമായ ഗ്രാമം. വനവും വെള്ളച്ചാട്ടങ്ങളുമെല്ലാം ആസ്വദിക്കുന്നതിനു പുറമേ വനയാത്രകളും ബോട്ട് യാത്രകളും സജ്ജമാക്കിയിട്ടുണ്ട്.