MV Desk
നമ്മുടെ സദ്യയിൽ ഉൾപ്പെടെ ഇടം പിടിച്ച പ്രധാന വിഭവമാണ് കാബേജ്. കാബേജ് വൃത്തിയാക്കി അരിയുന്നതിനെക്കുറിച്ച് ഇപ്പോഴും കാര്യമായ ധാരണയില്ല
കാബേജ് അരിഞ്ഞതിന് ശേഷം കഴുകുന്നതാണ് നല്ലത്. കാരണം അരിയും മുൻപേ കഴുകിയാൽ പുറം ഭാഗത്തെ അഴുക്ക് മാത്രമേ നീക്കാനാകൂ.
പുറം ഭാഗത്തെ ഇതളുകൾ നീക്കം ചെയ്തതിനു ശേഷം കാബേജ് നാലോ ആറോ വലിയ കഷ്ണമായി മുറിക്കാം.
രാസവസ്തുക്കളോ പ്രാണികളോ ഉണ്ടെങ്കിൽ പോകുന്നതിനായി ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട ഇളം ചൂടുള്ള വെള്ളത്തിൽ 15 മിനിറ്റ് നേരം കുതിർക്കാം.
അതിനു ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകാം. ഈ സമയത്ത് ഇതളുകൾക്കുള്ളിലേക്ക് വെള്ളം ഒഴിച്ച് കഴുകാൻ സാധിക്കും.
വിനാഗിരിയോ ബേക്കിങ് സോഡഡോ കലർത്തിയ വെള്ളത്തിൽ 5 മിനിറ്റ് നേരത്തേക്ക് കുതിർത്ത് വച്ചതിനു ശേഷം കഴുകിയാലും മതി.
സാലഡ് പോലുള്ള വിഭവങ്ങളുണ്ടാക്കുമ്പോൾ കാബേജ് വേവിക്കാനിടയില്ലാത്തതിനാൽ ബേക്കിങ് സോഡയിൽ കുതിർത്തു വയ്ക്കുന്നത് ഗുണം ചെയ്യും.
അരിഞ്ഞെടുത്ത കാബേജ് വെള്ളം ഊറ്റി ഉണക്കിയെടുത്ത ശേഷം വേണമെങ്കിൽ എയർ ടൈറ്റ് പാത്രത്തിലാക്കി അടുത്ത ദിവസത്തേക്ക് സൂക്ഷിക്കാം. ഇത്തരത്തിൽ അഞ്ച് ദിവസം വരെയേ സൂക്ഷിക്കാവൂ.