MV Desk
നമ്മുടെ വിഭവങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത ചേരുവയാണ് മഞ്ഞൾപ്പൊടി. പാക്കറ്റായി വാങ്ങുന്ന മഞ്ഞൾപ്പൊടിയിൽ മായമുണ്ടോയെന്ന് അറിയാൻ ഒരെളുപ്പവഴി.
ഒരു ചില്ലുഗ്ലാസും കുറച്ചു ശുദ്ധമായ വെള്ളവും മാത്രം ഉപയോഗിച്ച് മഞ്ഞളിൽ മായമുണ്ടോയെന്ന് കണ്ടെത്താമെന്നാണ് ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാന്‍ഡേഴ്സ് അഥോറിറ്റി ഒഫ് ഇന്ത്യ പറയുന്നു.
ആദ്യം ഒരു സ്പൂൺ മഞ്ഞൾപ്പൊടി ഒരു ഗ്ലാസ് വെള്ളത്തിൽ കലർത്തുക. അതിനു ശേഷം നന്നായി ഇളക്കുക. കുറച്ചു മിനിറ്റുകൾ അതേ പടി വയ്ക്കുക.
ശുദ്ധമായ മഞ്ഞളാണെങ്കിൽ ഒരേ തരത്തിൽ വെള്ളത്തിൽ കലരുകയും താഴെ അടിയാതെ വെള്ളത്തിന് ഇളം മഞ്ഞനിറം നൽകുകയും ചെയ്യും.
എന്നാൽ മായം കലർത്തിയവയാണെങ്കിൽ പൊടി വെള്ളത്തിൽ കലരാതെ ഗ്ലാസിന് താഴെ വന്നടിയും.
മഞ്ഞനിറത്തിലുള്ള കളിമണ്ണാണ് മഞ്ഞളിൽ മായം കലർത്തുന്നതിനായി ഉപയോഗിക്കുന്നത്. ചെറിയ അളവിൽ ഇവ കലർത്തുന്നത് ദോഷകരമല്ല. എന്നാൽ ദിവസവും അതു കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.