കൊറോണയിൽ നിന്ന് കണ്ണിനെ എങ്ങനെ രക്ഷിക്കും?

MV Desk

മൂക്കിൽ നിന്നും വായിൽ നിന്നുമുള്ള സ്രവങ്ങളാണ് കൊവിഡിന് കാ‌രണമെങ്കിൽ പോലും ചെങ്കണ്ണും കണ്ണിൽ ചൊറിച്ചിലുമായെത്തുന്ന ചിലരിൽ അപൂർവമായി കൊവിഡ് പൊസിറ്റീവ് ആയി കാണാറുണ്ട്. കണ്ണിന്‍റെ സുരക്ഷ ഉറപ്പാക്കിയാൽ ഈ പ്രശ്നം ഉറപ്പാക്കാം.

കണ്ണിൽ തൊടാതിരിക്കുക

അനാവശ്യമായി വിരൽ കൊണ്ട് കണ്ണിൽ സ്പർശിക്കാതിരിക്കുക. കോണ്ടാക്റ്റ് ലെൻസ് വക്കുന്നതിനു മുൻപേ കൈ വൃത്തിയായി കഴുകുക.

ഐവെയർ

കണ്ണിനെ സംരക്ഷിക്കാൻ പ്രാപ്തമായ കണ്ണടകളോ ഷീൽഡുകളോ ഹെൽമറ്റുകളോ ധരിക്കുക. ആരോഗ്യമേഖലയിലുള്ളവരും പൊതുജനങ്ങളുമായി ഇടപെടുന്നവരും ഇതിൽ ശ്രദ്ധിക്കണം.

ഐഡ്രോപ്സ്

നിരന്തരമായി കണ്ണിൽ ചൊറിച്ചിലുണ്ടാകുകയോ കാഴ്ച മങ്ങുകയോ ചെയ്താൽ കണ്ണിൽ ഈർപ്പം നില നിർത്താനായുള്ള ഡ്രോപ്സ് ഉപയോഗിക്കുക.

മാസ്ക് ശരിയായി ധരിക്കുക

മാസ്ക് മൂക്കിനു മുകളിൽ ഇറുകി നിൽക്കും വിധം ശരിയായി ധരിക്കുക. മാസ്കിന്‍റെ മുകൾ വശം വഴി ‌ഉച്ഛ്വാസ വായു കണ്ണിൽ തട്ടുന്നത് ഒഴിവാക്കുക.

20-20-20 ട്രിക്ക്

കണ്ണിന്‍റെ സ്ട്രെയിൻ ഒഴിവാക്കാനായി ഓരോ 20 മിനിറ്റിന് ശേഷം 20 അടി ദൂരെയുള്ള ഏതെങ്കിലും വസ്തുവിൽ 20 സെക്കൻഡ് നോക്കിയിരിക്കുക. ഇത് കണ്ണിന്‍റെ ആരോഗ്യത്തിന് ഗുണകരമാണ്.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

നിരന്തരമായ ചുവപ്പ്, ചൊറിച്ചിൽ, വെളിച്ചം അടിക്കുമ്പോഴുള്ള ബുദ്ധിമുട്ട്, കാഴ്ച മങ്ങൽ എന്നീ അവസ്ഥകൾ കണ്ണിന്‍റെ‌ അനാരോഗ്യമാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുക.