'നിറങ്ങൾ സംസാരിക്കുന്നു': ഹൃദയം കവരുന്ന 6 തരം ഹൈഡ്രാഞ്ചിയ പൂക്കൾ

Ardra Gopakumar

പൂക്കൾക്ക് അവയുടേതായ ഭാഷയുണ്ട്..., പ്രണയവും സന്തോഷവും ദുഃഖവും ഓർമകളുമെല്ലാം കോർത്തിണക്കുന്ന ഭാഷ.... അങ്ങനെ വൈവിധ്യംകൊണ്ട് പ്രിയമേറുന്ന, മനോഹരമായ പൂക്കളിലൊന്നാണ് ഹൈഡ്രാഞ്ചിയ. ഒരാളുടെ ഇഷ്ടാനുസൃതം ഇവയുടെ നിറം മാറ്റാൻ വരെ സാധിക്കും. കുറഞ്ഞ പരിപാലനം മാത്രം ആവശ്യമുള്ള ഈ ചെടി മാസങ്ങളോളം പൂത്തുനിൽക്കുകയും ചെയ്യും.

ഇത്തരത്തിൽ വിവിധ നിറത്തിലുള്ള ഹൈഡ്രാഞ്ചിയ പൂക്കളെ പരിചയപ്പെടാം...

Blue Hydrangea

❤️ ഓഗസ്റ്റ് മാസം മുതൽ ഒക്ടോബർ വരെ പൂക്കുന്നു.

❤️ Fun Fact: ജപ്പാനിൽ, നീല ഹൈഡ്രാഞ്ചിയകൾ കൃതജ്ഞതയെ പ്രതീകപ്പെടുത്തുന്നതിനായി ആചാരങ്ങളിലും ആഘോഷങ്ങളിലും ഉപയോഗിക്കുന്നു.

❤️ pH 5.5നു മുകളിലുള്ള അസിഡിറ്റിയുള്ള മണ്ണിലാണ് നീല നിറത്തിലുള്ള ഹൈഡ്രാഞ്ചിയ വളരുന്നത്. ഈ പിഎച്ച് ലെവൽ മണ്ണിനു കിട്ടുന്നതിനായി, കാപ്പിപ്പൊടി, വിനാഗിരി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ മണ്ണിൽ ഉപയോഗിച്ചാൽ മതി.

Purple Hydrangea 

❤️ മെയ് മുതൽ ഒക്ടോബർ മാസം വരെ പൂക്കുന്നു.

❤️ Fun Fact: ഇംഗ്ലണ്ടിലെ വിക്ടോറിയൻ കാലഘട്ടത്തിൽ പർപ്പിൾ ഹൈഡ്രാഞ്ചിയകൾ ആഡംബരപൂർണവും സമൃദ്ധവുമായ ജീവിതം പ്രകടമാക്കുന്നതിനായി ഉപയോഗിച്ചിരുന്നു.

❤️ pH 6 മുതൽ 7 വരെയുള്ള മണ്ണിലാണ് പർപ്പിൾ അഥവ വയലറ്റ് നിറത്തിലുള്ള ഹൈഡ്രാഞ്ചിയ പൂക്കൾ വളരുന്നത്. ഈ പിഎച്ച് ലെവൽ മണ്ണിനു കിട്ടുന്നതിനായി, ഗാർഡൻ സൾഫർ, അലുമിനിയം സൾഫേറ്റ് എന്നിവ മണ്ണിൽ ഉപയോഗിക്കാം.

Pink Hydrangea

❤️ ജൂൺ മുതൽ സെപ്റ്റംബർ മാസം വരെ ഇവ പൂക്കുന്നു.

❤️ Fun Fact: ദക്ഷിണ കൊറിയയിൽ, പിങ്ക് ഹൈഡ്രാഞ്ചകൾ പൂക്കൾ തങ്ങളുടെ യഥാർഥ പ്രണയത്തിന്‍റെ പ്രതീകമായി ഉപയോഗിക്കുന്നു.

❤️ pH 7നു താഴെയുള്ള ആൽക്കലൈന്‍ മണ്ണിലാണ് പിങ്ക് നിറത്തിലുള്ള ഹൈഡ്രാഞ്ചിയ പൂക്കൾ വളരുന്നത്. ഈ പിഎച്ച് ലെവൽ മണ്ണിനു കിട്ടുന്നതിനായി, നാരങ്ങ അല്ലെങ്കിൽ ആൽക്കലൈന്‍ വളം മണ്ണിൽ ചേർക്കാം.

Red Hydrangea

❤️ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇവ പൂക്കുന്നു.

❤️ Fun Fact: ചുവന്ന ഹൈഡ്രാഞ്ചിയകൾക്ക് വളരെ വളരെ അപൂർവമായാണ് കാണപ്പെടുക.

❤️ വളരേ അപൂർവമായ ചുവന്ന ഹൈഡ്രാഞ്ചിയകൾ അവയുടെ കടും നിറം നിലനിർത്താൻ pH 6.5 ന് മുകളിലുള്ള ആൽക്കലൈന്‍ മണ്ണുകൾ ആവശ്യമാണ്. ഇത്തരം മണ്ണ് ലഭിക്കുന്നതിനായ മണ്ണിൽ കുമ്മായം ഉപയോഗിച്ചാൽ മതിയാകും

Green Hydrangea

❤️ മെയ് മുതൽ സെപ്റ്റംബർ മാസം വരെ ഇവ പൂക്കുന്നു.

❤️ Fun Fact: പുഷ്പ പ്രതീകാത്മകതയിൽ, പച്ച ഹൈഡ്രാഞ്ചിയകൾ പുനർജന്മം, സമൃദ്ധി, പുതിയ തുടക്കം എന്നിവ പ്രതിനിധീകരിക്കുന്നു.

❤️ വെളുത്ത ഹൈഡ്രാഞ്ചിയകളിൽ ചിലത് കാലം ക്രമേന പച്ചയിലേക്കു മാറാറുണ്ട് — ഇത് സ്വാഭാവികമായ ഒരു മാറ്റമാണ്, പ്രത്യേകമായ മണ്ണോ രാസവസ്തുക്കളോ ആവശ്യമില്ല.

White Hydrangea

❤️ ജൂലൈ മുതൽ ഒക്ടോബർ വരെ ഇവ പൂക്കുന്നു.

❤️ Fun Fact: തെക്കുകിഴക്കൻ അമേരിക്കയിൽ മാത്രമാണ്/ കൂടുതലും വെളുത്ത ഹൈഡ്രാഞ്ചിയകൾ കാണപ്പെടുന്നത്.

❤️ വെളുത്ത നിറത്തിലുള്ള ഹൈഡ്രാഞ്ചിയ പൂക്കൾ ഏതുതരം മണ്ണിലും വെളുത്തതായി തന്നെ നിലനിൽക്കും. ഈ നിറം പൂക്കൾ ലഭിക്കാൻ, നഴ്സറിയിൽ നിന്ന് നേരിട്ട് വാങ്ങുക തന്നെ വേണം.