ആഴ്ചയിൽ എത്ര തവണ മുടി കഴുകാം?

MV Desk

സുഗന്ധമുള്ള ഷാംപൂ

സുഗന്ധമുള്ള ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകുക. ലാവണ്ടർ, റോസ്, മിന്‍റ് എന്നിവ ചേർത്ത ഷാപൂ തെരഞ്ഞെടുക്കുക.

അമിതമായി കഴുകാതിരിക്കുക

അമിതമായി മുടി കഴുകാതിരിക്കുക. അതു മൂലം പ്രകൃത്യാലുള്ള എണ്ണമയം നഷ്ടപ്പെട്ടു പോകുകയും മുടിക്ക് ദുർഗന്ധം ഉണ്ടാവുകയും ചെയ്യും. ആഴ്ചയിൽ 3 തവണ വരെ മുടി കഴുകാം.

ആപ്പിൾ സിഡർ വിനാഗിരി

ആപ്പിൾ സിഡർ വിനാഗിരി രണ്ട് മടങ്ങ് വെള്ളത്തിൽ ചേർത്ത് കലർത്തി മുടി കഴുകാൻ ഉപയോഗിക്കുക. ഇത് തലയോട്ടിയിലെ പിഎച്ച് നില ക്രമീകരിക്കും.

ഹെയർ പെർഫ്യൂം

മുടിയുടെ ആരോഗ്യം ഉറപ്പാക്കുന്ന ഹെയർ പെർഫ്യൂമുകൾ ഉപയോഗിക്കാം.

മുടി നന്നായി ഉണക്കുക

വിയർത്താലും നനഞ്ഞാലും മുടിയും തലയോട്ടിയും നന്നായി തുടച്ച് നനവ് മാറ്റുക.

തലയോട്ടി വൃത്തിയാക്കുക

സ്ക്രബുകളോ മറ്റോ ആഴ്ചയിൽ ഒരു തവണയെന്ന വണ്ണം ഉപയോഗിച്ച് തലയോട്ടി നന്നായി വൃത്തിയാക്കുക.

പുകവലി ഒഴിവാക്കുക

പുകവലിയും പുകവലിക്കുന്നവരൊത്തുള്ള സഹവാസവും പൂർണമായി ഒഴിവാക്കുക. മുടി ഇത്തരം ഗന്ധങ്ങൾ പെട്ടെന്ന് വലിച്ചെടുക്കും.

വിയർപ്പും പൊടിയും

വിയർപ്പ്. പൊടി എന്നിവ ഏൽക്കാതെ തുണി കൊണ്ടോ മറ്റോ മുടി നന്നായി പൊതിഞ്ഞു സൂക്ഷിക്കുക.