MV Desk
ആവശ്യങ്ങളെല്ലാം പെട്ടെന്ന് നിറവേറ്റപ്പെടണം എന്ന ആഗ്രഹം. വൈകാരികമായ പിന്തുണ, സഹായം, ശ്രദ്ധ അങ്ങനെയെല്ലാം അവരിലേക്ക് വരണമെന്ന ആഗ്രഹം. അതു സാധിച്ചില്ലെങ്കിൽ വല്ലാതെ മുറിവേറ്റപ്പെട്ടതു പോലെ പെരുമാറും.
ഒരു തരം ഈഗോയും പ്രിൻസസ് സിൻഡ്രോമിന്‍റെ ലക്ഷണമാണ്. മറ്റുള്ളവരെല്ലാം അവരെ പുകഴ്ത്തണമെന്നും ആരാധിക്കണമെന്നുമാണ് ആഗ്രഹം. അതു കൊണ്ടു തന്നെ വളരെ ക്രിയാത്മകമായ വിമർശനങ്ങൾ പോലും വ്യക്തിപരമായി എടുക്കും. സ്വയം തിരുത്താൻ ഒരിക്കലും താത്പര്യപ്പെടുകയുമില്ല.
ജോലിയിലായാലും പ്രണയ ബന്ധത്തിലായാലും എന്തിനേറെ ക്യൂവിൽ പോലും പ്രത്യേക പരിഗണന ലഭിക്കണമെന്ന ആഗ്രഹിക്കും. നിയമങ്ങളൊന്നും തനിക്കു ബാധകമല്ലെന്ന മട്ടിലാണിവർ കാര്യങ്ങൾ കൈകാര്യം ചെയ്യുക.
പ്രണയത്തിലായാലും ജോലിയിലായാലും വളരെ വലിയ സ്വപ്നങ്ങൾ കാണും. എന്നാൽ അത് യാഥാർഥ്യമാകാനായി ഒട്ടും ശ്രമിക്കുകയുമില്ല. ഒടുവിൽ ജീവിതം തോൽവിയിലേക്ക് പോകും.
അപാരമായ ആത്മവിശ്വാസവും ഈ സിൻഡ്രോമിന്‍റെ ഭാഗമാണ്. സ്വയം പ്രധാന കഥാപാത്രമായി അവരോധിക്കും. ഒപ്പമുള്ളവരെല്ലാം സഹനടീനടന്മാർ മാത്രം.
ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറും. ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതിനെ അഭിമുഖീകരിക്കാതെ ഇരവാദം ഇറക്കും. അല്ലെങ്കിൽ പ്രശ്നങ്ങൾക്ക് കാരണം മറ്റാരെങ്കിലുമാണെന്ന് വരുത്തിത്തീർക്കും.
കാര്യങ്ങൾ വളച്ചൊടിക്കുന്നതിൽ അപാരമായ കഴിവുണ്ടായിരിക്കും. മധുരമായി സംസാരിച്ചോ ശൃംഗരിച്ചോ ആവശ്യമുള്ളത് സാധ്യമാക്കും. വ്യക്തമായ ആശയ വിനിമയമോ ഒത്തു തീർപ്പോ ഒരിക്കലും ഉണ്ടാകില്ല.
മറ്റുള്ളവരുടെ ശ്രദ്ധ ലഭിച്ചില്ലെങ്കിൽ സ്വയം അപൂർണമായി തോന്നും. ഇൻസ്റ്റഗ്രാം റീൽസിനു ലഭിക്കുന്ന ലൈക്കുകൾ പോലും വലിയ രീതിയിൽ ബാധിക്കും.
ആധികാരികതയേക്കാൾ കൂടുതലായി വേഷത്തിനും ഭാവത്തിനും മുൻതൂക്കം നൽകും.