തടി കുറയ്ക്കാനായി ചില ജാപ്പനീസ് പൊടിക്കൈകൾ

MV Desk

ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക. ജാപ്പനീസ് വിശ്വാസം പ്രകാരം ഭക്ഷണം 25-30 തവണയെങ്കിലും ചവച്ചരയ്ക്കണം. അല്ലാത്ത പക്ഷം ശരീരത്തിൽ എത്തുന്ന കാലറിയുടെ അളവ് കൂടും.

ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കാതിരിക്കുക. അതു മൂലം ബ്ലോട്ടിങ് ഉണ്ടായേക്കാം.

ചൂടുവെള്ളത്തിൽ കുളിക്കുക. ശരീരത്തിലേക്ക് ചൂടെത്തുമ്പോൾ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കപ്പെടും. അതു കൊഴുപ്പിനെ ദഹിപ്പിക്കും.

പച്ചക്കറികൾ ധാരാളമായി കഴിക്കുക. പോഷകങ്ങൾ സമൃദ്ധമായി ലഭിക്കും എന്നതു മാത്രമല്ല വയറു നിറഞ്ഞതായി തോന്നുകയും മെറ്റബോളിസത്തെ വർധിപ്പിക്കുകയും ചെയ്യും.

പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണം കഴിക്കുക. അതു മൂലം ദീർഘസമയത്തേക്ക് വിശപ്പ് തോന്നുകില്ല.

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുള്ള ഭക്ഷണം കഴിക്കുക. അതു വഴി മെറ്റബോളിസം വർധിക്കുകയും ഭാരം കുറയുകയും ചെയ്യും.

ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കുക. എല്ലാ വിധ ഭക്ഷണവും കഴിക്കാം. പക്ഷേ കുറഞ്ഞ അളവിൽ മാത്രം.

നിങ്ങളുടെ ചർമവും മുടിയും ഉൾപ്പെടെയുള്ളവയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഗ്രീൻ ടീ ഗുണപ്പെടുമെന്നാണ് ജാപ്പനീസ് ജനത വിശ്വസിക്കുന്നത്.

സോയാ ബീൻസ് കഴിക്കുക. ആരോഗ്യകരമായ കൊഴുപ്പിനൊപ്പം ധാരാളം പ്രോട്ടീനും ഇവയിലുണ്ട്.